uae expat
Posted By Editor Posted On

uae expat: കന്യാകുമാരിക്കാരനായ രാജ് കുമാര്‍ മരിച്ചിട്ട് രണ്ട് വര്‍ഷം; ചിതാഭസ്മം സൂക്ഷിച്ച് സിജോ പോള്‍, നാട്ടിലെത്തിക്കാനൊരുങ്ങി താഹിറ

കോവിഡിനിടയിലുണ്ടായ നിരവധി നന്മനിറഞ്ഞ പ്രവര്‍ത്തങ്ങളില്‍ ഒരു ഭാഗമായിരിക്കുകയാണ് താഹിറയും, സിജോ പോളും. രണ്ടു വര്‍ഷം മുമ്പ് യു.എ.ഇയില്‍ കോവിഡ് വന്ന് മരിച്ച കന്യാകുമാരി സ്വദേശി രാജ്കുമാറിന്റെ (uae expat) ചിതാഭസ്മം നാട്ടിലേക്ക് എത്തും. കോഴിക്കോട്ടുകാരിയായ താഹിറ കല്ലുമുറിക്കലാണ് നാട്ടിലെത്തിക്കുക എന്ന ചുമതല ഏറ്റെടുത്തിരിക്കുന്നത്. അതിന് നിമിത്തമായതാകട്ടെ സിജോ പോളും.
2020 മെയ് മാസത്തില്‍ കന്യാകുമാരി സ്വദേശി രാജ് കുമാര്‍ കോവിഡ് ബാധിതനായി അജ്മാനില്‍ മരിച്ചിരുന്നു. ഏറ്റെടുക്കാന്‍ ആരുമില്ലാത്ത ഒരു മൃതദേഹം ഉണ്ടെന്ന് നാട്ടിലെ കൂട്ടുകാര്‍ ദുബായിലുള്ള കോട്ടയം സ്വദേശി സിജോയോടു പറഞ്ഞു. താന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠിച്ച അതേ അനാഥാലയത്തിലെ അന്തേവാസിയായിരുന്നയാളാണ് അനാഥനായി മോര്‍ച്ചറിയില്‍ കിടക്കുന്നതെന്ന് സിജോ തിരിച്ചറിഞ്ഞു. ഒരിക്കല്‍പോലും കണ്ടിട്ടില്ലെങ്കിലും മകന്റെ സ്ഥാനത്തു നിന്ന് സിജോ പോള്‍ രാജ്കുമാറിനായി മരണാന്തര കര്‍മ്മങ്ങളെല്ലാം ചെയ്യുകയും ചിതാഭസ്മം കുടുംബത്തിന് നല്‍കാനായി സൂക്ഷിച്ചു വെയ്ക്കുകയും ചെയ്തു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ
എന്നാല്‍, ജോലി നഷ്ടപ്പെടലും സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണം രണ്ടര വര്‍ഷമായി നാട്ടിലേക്ക് പോകാന്‍ കഴിയാതെയിരുന്ന സിജോ സ്വന്തം മുറിയില്‍ ചിതാഭസ്മം സൂക്ഷിച്ചുവെച്ചു. സന്ദര്‍ശക വിസയിലെത്തിയ ഭാര്യയോടും മകളോടും പോലും സിജോ ഇതേക്കുറിച്ച് ഒരക്ഷരം പറഞ്ഞില്ല. നാട്ടിലേക്ക് പോകാന്‍ ഒരു വഴിയും കാണാതിരുന്ന സിജോ എന്നെങ്കിലും അതിന് പറ്റിയാല്‍ ചിതാഭസ്മം രാജ്കുമാറിന്റെ കുട്ടികളെ ഏല്‍പിക്കാമെന്ന് കരുതിയിരിക്കുകയായിരുന്നു.
അസമയത്താണ് മലയാളി സാമൂഹിക പ്രവര്‍ത്തകയും അല്‍െഎന്‍ ആരോഗ്യ വിഭാഗത്തില്‍ (സേഹ) ഓഡിയോളജിസ്റ്റുമായ താഹിറ രാജ്കുമാറിന്റെ മക്കളുടെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ മുന്നോട്ട് വന്നത്. നിയമനടപടികള്‍ പൂര്‍ത്തീകരിച്ചാലുടന്‍ ചിതാഭസ്മം കോയമ്പത്തൂരില്‍ നേരിട്ട് എത്തിക്കാനാണ് തീരുമാനം. രണ്ട് ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നതെന്നും അടുത്ത വാരാന്ത്യത്തില്‍ തന്നെ കോയമ്പത്തൂര്‍ പോകാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും താഹിറ പറഞ്ഞു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.