rainy days in dubai
Posted By Editor Posted On

rainy days in dubai: യുഎഇയെ തണുപ്പിക്കാന്‍ വീണ്ടും മഴ; ജാഗ്രത പാലിക്കണേ…

കഴിഞ്ഞ ഒരാഴ്ചയായി രാജ്യം കണ്ടുകൊണ്ടിരിക്കുന്ന കടുത്ത വേനല്‍ ചൂടില്‍ നിന്ന് യുഎഇ നിവാസികള്‍ക്ക് അല്‍പ്പം ആശ്വാസം പ്രതീക്ഷിക്കാം. കഴിഞ്ഞ രണ്ട് ദിവസമായി എമിറേറ്റുകളില്‍ 50 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിട്ടുണ്ട്(rainy days in dubai), എന്നാല്‍ വാരാന്ത്യ താപനില കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം) പുറപ്പെടുവിച്ച അഞ്ച് ദിവസത്തെ പ്രവചനം അനുസരിച്ച്, ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ചില പ്രദേശങ്ങളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. രാജ്യത്തിന്റെ കിഴക്ക്, തെക്ക് ഭാഗങ്ങളില്‍ പെയ്യുന്ന മഴ താപനില കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. വാരാന്ത്യത്തില്‍ മേഘാവൃതമായ അന്തരീക്ഷം നിലനില്‍ക്കും. തിങ്കളാഴ്ച മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ പൊടിയും മണലും കാറ്റു വീശും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ
ന്യൂനമര്‍ദത്തെ തുടര്‍ന്ന് കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ 14 മുതല്‍ 17 വരെ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (എന്‍സിഇഎംഎ) NCEMA ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയിരുന്നു.
അതേസമയം വിവിധ മേഖലകളില്‍ അടുത്തയാഴ്ചയും മഴയ്ക്കു സാധ്യതയുള്ളതിനാല്‍ മുന്‍കരുതലായി ഡാമുകള്‍ തുറന്നുവിട്ടു. വുറായ, ഷൌഖ, ബുറാഖ്, സിഫ്‌നി, അല്‍ അജിലി, അസ് വാനി 1, മംദൗ അണക്കെട്ടുകളാണ് തുറന്നത്. വാദികളിലും താഴ്വാരങ്ങളിലും ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് ഈ മേഖലയിലെ താമസക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഊര്‍ജ-അടിസ്ഥാന സൗകര്യ വികസന മന്ത്രാലയം നിര്‍ദേശിച്ചു.
ഈയിടെ രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴ പെയ്തിരുന്നു. നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മഴക്കെടുതിയില്‍ ഏഴു പേര്‍ മരിച്ചു. വെള്ളം കയറിയ വീടുകളില്‍ നിന്ന് നൂറുകണക്കിന് ആളുകളെ മാറ്റി താത്കാലിക താമസ സ്ഥലങ്ങളിലും ഹോട്ടലുകളിലും പാര്‍പ്പിക്കേണ്ടി വന്നു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.