private sector employee
Posted By Editor Posted On

private sector employee: യുഎഇയിലെ സ്വകാര്യ മേഖല ജീവനക്കാരുടെ സുരക്ഷയ്ക്കായി പുതിയ നീക്കവുമായി അധികൃതര്‍

ദുബായ്: യുഎഇയിലെ സ്വകാര്യ മേഖല ജീവനക്കാരുടെ സുരക്ഷയ്ക്കായി പുതിയ നീക്കവുമായി അധികൃതര്‍. സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ (private sector employee) സുരക്ഷയ്ക്കു സ്ഥാപന ഉടമകള്‍ ബാങ്ക് ഗാരന്റിയോ ഇന്‍ഷുറന്‍സോ നല്‍കണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സംരംഭകരെയും തൊഴിലാളികളെയും ഒരുപോലെ സഹായിക്കുന്ന പുതിയ തീരുമാനത്തിന് നിയമ പരിരക്ഷയുണ്ടെന്ന് മനുഷ്യ വിഭവ ശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ
ഏതു വേണമെന്നു സ്ഥാപനത്തിനു തീരുമാനിക്കാം. ഇന്‍ഷുറന്‍സാണ് (insurance) നല്‍കുന്നതെങ്കില്‍ വേജ് പ്രൊട്ടക്ഷന്‍ പദ്ധതി പ്രകാരം റജിസ്റ്റര്‍ ചെയ്യാത്ത വിദഗ്ധ തൊഴിലാളിക്ക് 137.5 ദിര്‍ഹം, വൈദഗ്ധ്യം കുറഞ്ഞവര്‍ക്ക് 180 ദിര്‍ഹം, അപകടം കൂടിയ ജോലികള്‍ ചെയ്യുന്നവര്‍ക്ക് 250 ദിര്‍ഹം എന്നിങ്ങനെ പോളിസികള്‍ എടുക്കണം. 30 മാസത്തേക്കാണ് ഇന്‍ഷുറന്‍സ് കാലാവധി. 20,000 ദിര്‍ഹത്തിനുള്ള പരിരക്ഷ ലഭിക്കും.
തൊഴിലാളിയുടെ സേവനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആനുകൂല്യവും 120 ദിവസത്തെ വേതനവും നാട്ടിലേക്കു മടങ്ങാനുള്ള വിമാനക്കൂലിയും ഇതില്‍ ഉള്‍പ്പെടും. തൊഴിലാളിക്ക് അപകട മരണം സംഭവിച്ചാല്‍ മൃതശരീരം വീട്ടില്‍ എത്തിക്കുന്ന ചെലവും ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടും.
ബാങ്ക് ഗാരന്റിയാണ് (Bank Guarantee) നല്‍കുന്നതെങ്കില്‍ ഒരാള്‍ക്ക് വര്‍ഷത്തേക്ക് 3000 ദിര്‍ഹം രാജ്യത്തെ ഏതെങ്കിലും ബാങ്ക് വഴി നല്‍കണം. ഒരു വര്‍ഷം കാലാവധിയുള്ള ഗാരന്റി ഓരോ വര്‍ഷവും തനിയെ പുതുക്കും. തൊഴിലാളിയുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കി നാട്ടിലേക്ക് അയയ്ക്കുന്ന സാഹചര്യത്തില്‍ മാത്രമേ ബാങ്ക് ഗാരന്റി പിന്‍വലിക്കാവൂ. തൊഴിലാളിക്കു മരിച്ചാലും തൊഴിലാളി മറ്റൊരു ജോലിയിലേക്കു പോയാലും ഗാരന്റി പിന്‍വലിക്കാം.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.