international passenger information
Posted By Editor Posted On

international passenger information: ഇന്ത്യ; ഇനി മുതല്‍ അന്താരാഷ്ട്ര യാത്രക്കാരുടെ വിവരങ്ങള്‍ എയര്‍ലൈനുകള്‍ കസ്റ്റംസിന് നല്‍കേണ്ടി വരും

ന്യൂഡല്‍ഹി: ഇനി മുതല്‍ അന്താരാഷ്ട്ര യാത്രക്കാരുടെ വിവരങ്ങള്‍ (International Passenger Information)എയര്‍ലൈനുകള്‍ കസ്റ്റംസിന് നല്‍കേണ്ടി വരും. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പുതുതായി വിജ്ഞാപനം ചെയ്ത പാസഞ്ചര്‍ നെയിം റെക്കോര്‍ഡ് ഇന്‍ഫര്‍മേഷന്‍ റെഗുലേഷന്‍സ് 2022 അനുസരിച്ച്, എല്ലാ അന്താരാഷ്ട്ര വിമാനക്കമ്പനികളും എല്ലാ അന്താരാഷ്ട്ര യാത്രക്കാരുടെയും വിശദാംശങ്ങള്‍ കസ്റ്റംസിന് നല്‍കേണ്ടി വരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങളും കള്ളക്കടത്ത് പോലെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയുന്നതിനുമാണ് പുതിയ നിയമം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ
വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പെങ്കിലും ഡാറ്റ പങ്കിടേണ്ടതുണ്ട്. ഡിപ്പാര്‍ട്ട്മെന്റുമായി പങ്കിടേണ്ട വിവരങ്ങളില്‍ പിഎന്‍ആര്‍ നമ്പര്‍, യാത്രാ തീയതി, ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍, ലൊക്കേറ്റര്‍ കോഡ്, റിസര്‍വേഷന്‍ തീയതി തുടങ്ങിയവ ഉള്‍പ്പെടുന്നു. നാഷണല്‍ കസ്റ്റംസ് ടാര്‍ഗെറ്റിംഗ് സെന്റര്‍ വിമാനക്കമ്പനികള്‍ പങ്കിടുന്ന വിവരങ്ങള്‍ ശേഖരിക്കും. സിബിഐസിക്ക് മറ്റ് നിയമ നിര്‍വ്വഹണ ഏജന്‍സികളുമായും ഇന്ത്യയിലെ സര്‍ക്കാര്‍ വകുപ്പുകളുമായും മറ്റേതൊരു രാജ്യവുമായും ഡാറ്റ പങ്കിടാന്‍ കഴിയും. അഞ്ച് വര്‍ഷത്തേക്ക് ഡാറ്റ നിലനിര്‍ത്തും. വിമാനക്കമ്പനികള്‍ വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ 25000 രൂപയാണ് കുറഞ്ഞ പിഴ.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.