indian domestic travel
Posted By Editor Posted On

indian domestic travel: ഇന്ത്യയിലെ വിമാന ടിക്കറ്റ് നിരക്ക് ഇനി കമ്പനികള്‍ക്ക് സ്വയം തീരുമാനിക്കാം

ഇന്ത്യയിലെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് (indian domestic travel) ഇനി കമ്പനികള്‍ക്ക് സ്വയം തീരുമാനിക്കാം. എയല്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ (എടിഎഫ്) വിലയിലുണ്ടാകുന്ന മാറ്റം കൃത്യമായി വിലയിരുത്തിയാണ് ടിക്കറ്റ് നിരക്കിലെ നിയന്ത്രണം എടുത്തുകളയാന്‍ തീരുമാനിച്ചതെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ഓരോ റൂട്ടിലും കുറഞ്ഞതും കൂടിയതുമായ നിരക്ക് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്ന രീതി മാറും. അടുത്ത മാസം മുതല്‍ പുതിയ രീതിയിലുള്ള നിരക്ക് പ്രബാല്യത്തില്‍ വരും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ
നിലവില്‍ 40 മിനിറ്റില്‍ താഴെയുള്ള യാത്രയ്ക്ക് 2,900 മുതല്‍ 8,800 രൂപ വരെ മാത്രമേ ഈടാക്കാന്‍ സാധിക്കുമായിരുന്നുള്ളു. സാമ്പത്തിക ലാഭം കുറഞ്ഞ വിമാനക്കമ്പനികളെ സഹായിക്കുന്നതിനാണ് അടിസ്ഥാന ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചത്. കമ്പനികള്‍ ക്രമാധീതമായി നിരക്ക് വര്‍ധിപ്പിക്കുന്നതു തടയാനാണ് പരമാധി ടിക്കറ്റ് വിലയും കേന്ദ്രം തന്നെ നിശ്ചയിച്ചത്.
ഓഗസ്റ്റ് 31 വരെ മാത്രമേ ഈ രീതിയില്‍ ടിക്കറ്റ് നിരക്ക് നിശ്ചയിക്കുകയുള്ളൂ. കോവിഡിനു ശേഷം 2020 മേയ് 25ന് സര്‍വീസുകള്‍ പുനരാരംഭിച്ചപ്പോഴാണ് വ്യോമയാന മന്ത്രാലയം വിമാനത്തില്‍ യാത്ര ചെയ്യുന്ന സമയത്തിന്റെ അടിസ്ഥാനത്തില്‍ നിരക്ക് നിശ്ചയിക്കാന്‍ തീരുമാനിച്ചത്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.