indian business investment
Posted By Editor Posted On

indian business investment: ഷാര്‍ജയിലെ നിക്ഷേപ അവസരങ്ങള്‍ പ്രയോജനപ്പെടുത്താം; ഇന്ത്യന്‍ സംരംഭങ്ങള്‍ക്ക് ക്ഷണം

ഷാര്‍ജ: ഇന്ത്യന്‍ സംരംഭങ്ങള്‍ക്ക് ഷാര്‍ജയിലേക്ക് ക്ഷണം. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ ഭാഗമായി നിക്ഷേപ അവസരങ്ങള്‍ (indian business investment) പ്രയോജനപ്പെടുത്താന്‍ ഇന്ത്യന്‍ ബിസിനസ് സംരംഭങ്ങളെ ക്ഷണിച്ചിരിക്കുകയാണ് ഷാര്‍ജ. ഇന്ത്യയുമായുള്ള വ്യാപാര സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിന് ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ഷാര്‍ജ – ഇന്ത്യ ബിസിനസ് ഫോറം സംഘടിപ്പിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ
യുഎഇ-ഇന്ത്യ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ഫോറം വഴി ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്ന് ഷാര്‍ജ ചേംബറിലെ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ബിസിനസ് സെക്ടര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍ അസീസ് മുഹമ്മദ് ഷത്താഫ് പറഞ്ഞു.
ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍സ്ട്രിയില്‍ പ്രതിനിധികള്‍ ഉള്‍പ്പെടെ 50 ബിസിനസ് സംരംഭകര്‍ പരിപാടിയില്‍ പങ്കെടുത്തു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.