expat community
Posted By Editor Posted On

expat community: യുഎഇയില്‍ പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു

അബുദാബി: യുഎഇയില്‍ പ്രവാസി മലയാളി(expat community) വാഹനാപകടത്തില്‍ മരിച്ചു. കാടാമ്പുഴ മാറാക്കട പഞ്ചായത്ത് പറപ്പൂര്‍ സ്വദേശി മുക്രിയന്‍ ഷിഹാബുദ്ദീന്‍(40) ആണ് മരിച്ചത്. അബുദാബിയില്‍ ആണ് വാഹാനാപകടം നടന്നത്. അബുദാബി നാഷനല്‍ ഓയില്‍ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു ഷിഹാബുദ്ദീന്‍. ജോലി സ്ഥലത്തേക്ക് പോകവേ ഓഫ് റോഡില്‍ വാഹനം നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. ശക്തി തിയറ്റേഴ്സ് അബുദാബിയുടെ സനയ്യ മേഖല അംഗമാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ
ബനിയാസ് സെന്‍ട്രല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് വൈകീട്ട് 12.55 നു എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. മുക്രിയന്‍ യഹ്യയുടെയും നഫീസയുടെയും മകനായ ഷിഹാബുദ്ദീന്‍ കുടുംബത്തിലെ ഏക ആശ്രയമായിരുന്നു. ഭാര്യ: റൈഹാനത്ത്. മക്കള്‍: ഫാത്തിമ ഷബൂബ(8), സിയ ഫാത്തിമ(5), ഷിഹാന്‍ മുഹമ്മദ്(2). സഹോദരങ്ങള്‍: നാസര്‍, നദീറ, ബുഷറ.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.