uae film release
Posted By Editor Posted On

uae film release: റോമാന്റിക് ഹിറ്റ് ചിത്രം സീതാരാമത്തിന്റെ വിലക്ക് യുഎഇ പിന്‍വലിച്ചു

റോമാന്റിക് ഹിറ്റ് ചിത്രം സീതാരാമത്തിന്റെ വിലക്ക് യുഎഇ പിന്‍വലിച്ചു (uae film release) . ദുല്‍ഖര്‍ സല്‍മാനും മൃണാല്‍ താക്കൂറും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പിരിയോഡിക്കല്‍ റോമാന്റിക് ഹിറ്റ് ചിത്രം സീതാരാമം യുഎഇയില്‍ റിലീസ് ചെയ്യും. ഓഗസ്റ്റ് 11 മുതല്‍ ചിത്രം യുഎഇയില്‍ റിലീസ് ചെയ്യുമെന്ന് ദുല്‍ഖര്‍ സല്‍മാന്‍ വ്യക്തമാക്കി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ
കേരളത്തിലും ആന്ധ്രയിലും തെലങ്കാനയിലും മികച്ച അഭിപ്രായം നേടിയെടുത്ത ചിത്രം മൂന്ന് ദിവസം കൊണ്ട് ആഗോള ബോക്‌സ് ഓഫിസില്‍ മുപ്പത് കോടിയാണ് സ്വന്തമാക്കിയത്. ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ നന്ദിയറിയിച്ചും സന്തോഷം പ്രകടിപ്പിച്ചും ഒരു തുറന്ന കത്തുമായി ദുല്‍ഖര്‍ രംഗത്തെത്തിയിരുന്നു. സിനിമയിലെ കഥാപാത്രമായ റാമിന്റെ പേരിലാണ് കത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

സ്വപ്നയും സംവിധായകന്‍ ഹനുവും ‘സീതാരാമ’വുമായി സമീപിക്കുമ്പോള്‍ താന്‍ സുരക്ഷിതമായ കൈകളിലാണെന്ന് അറിയാമായിരുന്നെന്ന് ദുല്‍ഖര്‍ എഴുതി. നല്‍കുന്നത് മികച്ച ചിത്രമാണെന്നും നേരിട്ടുള്ള തെലുങ്ക് ചിത്രങ്ങള്‍ ചെയ്യണമെന്നാണ് എപ്പോഴും ആഗ്രഹിക്കുന്നത്. സിനിമയ്ക്ക് പിന്നില്‍ എല്ലാവരുടേയും കൂട്ടായ പ്രവര്‍ത്തനമുണ്ട്. എല്ലാവരും ഒത്തുചേര്‍ന്ന് പരിശ്രമിച്ചതിനാലാണ് ‘സീതാരാമം’ ഇത്രയും മനോഹരമായതെന്നും അദ്ദേഹം പറഞ്ഞു.
‘സിനിമയെ ആളുകള്‍ നിറഞ്ഞമനസോടെ സ്വീകരിക്കുന്നതുകണ്ട് റിലീസ് ദിവസം കരഞ്ഞുപോയി. നിങ്ങള്‍ കാണിക്കുന്ന സ്നേഹത്തെ എങ്ങനെയാണ് വാക്കുകള്‍കൊണ്ട് വര്‍ണിക്കേണ്ടതെന്ന് അറിയില്ല. തെലുങ്കിലെ സിനിമാ പ്രേമികളോടും സിനിമയെന്ന കലാരൂപത്തെ ഏറ്റവുമധികം വിശ്വസിക്കുന്നവര്‍ക്കും നന്ദി പറയുന്നു. ഞാന്‍ നിങ്ങളുടെ സ്വന്തമാണെന്ന തോന്നല്‍ എന്നിലുണ്ടാക്കിയതിനും നന്ദി.’ ദുല്‍ഖര്‍ കുറിച്ചു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.