rta call centre
Posted By Editor Posted On

rta call centre: ദുബായ്: ഉപഭോക്താക്കള്‍ ഡിജിറ്റല്‍ സ്മാര്‍ട്ട് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് അധികൃതര്‍

ദുബായ് : ഈ വര്‍ഷം വിവിധ അന്വേഷണങ്ങള്‍ക്കായി കോള്‍ സെന്ററിലേക്ക് 9,51,492 കോളുകള്‍ ലഭിച്ചതായി ആര്‍.ടി.എ(rta call centre). അധികൃതര്‍ വെളിപ്പെടുത്തി. ഈ വര്‍ഷത്തെ ആദ്യത്തെ ആറുമാസത്തെ സേവന വിവരങ്ങളാണ് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) ജനങ്ങളുമായി പങ്കുവെച്ചത്. ടാക്സികളില്‍ യാത്രക്കാരുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് 44,062 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 12 ലക്ഷം രൂപ, 12410 മൊബൈല്‍ ഫോണുകള്‍, 2819 ഇലക്േട്രാണിക് ഉപകരണങ്ങള്‍, 766 പാസ്‌പോര്‍ട്ടുകള്‍, 342 ലാപ്ടോപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്നുണ്ട്.
യാത്രക്കാര്‍ മറന്നുവെയ്ക്കുന്ന പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും ബന്ധപ്പെട്ട അധികൃതര്‍ക്ക് ഏല്‍പ്പിക്കുന്ന ടാക്‌സി ഡ്രൈവര്‍മാരുടെ സത്യസന്ധതയെ ആര്‍.ടി.എ. ആദരിക്കാറുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ തന്റെ വാഹനത്തില്‍ യാത്രക്കാരന്‍ മറന്നുവെച്ച 10 ലക്ഷം രൂപ അടങ്ങിയ ബാഗ് ഉടമസ്ഥന് കൈമാറിയതിന് ദുബായ് ടാക്സി കോര്‍പ്പറേഷന്‍ ജീവനക്കാരിയെ ആര്‍.ടി.എ. ആദരിച്ചിരുന്നു. ടാക്‌സി സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് യു.എ.ഇ.യെക്കുറിച്ച് മതിപ്പ് ഉണ്ടാക്കുന്ന ഡ്രൈവര്‍മാരുടെ വിലയേറിയ സേവനങ്ങളെ അംഗീകരിക്കുന്നതായി കോര്‍പ്പറേറ്റ് അഡ്മിനിസ്ട്രേറ്റീവ് സപ്പോര്‍ട്ട് സര്‍വീസസ് സെക്ടറിലെ കസ്റ്റമര്‍ ഹാപ്പിനെസ്സ് വകുപ്പ് മേധാവി മെഹൈലാഹ് അല്‍ സെഹ്മി പറഞ്ഞു. കൂടാതെ ഉപഭോക്താക്കള്‍ക്ക് വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി അന്വേഷണങ്ങള്‍ക്ക് ഡിജിറ്റല്‍ സ്മാര്‍ട്ട് സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് ആര്‍.ടി.എ. അല്‍ സെഹ്മി പറഞ്ഞു.

info

Comments (0)

Leave a Reply

Your email address will not be published.