parenting tips
Posted By Editor111 Posted On

parenting tips: അധ്യായന വർഷത്തിൽ ചെലവ് ചുരുക്കാൻ പുതിയ വഴികളുമായി യുഎഇയിലെ രക്ഷിതാക്കൾ

ദുബായ് : പുതിയ അധ്യായന വർഷം തുടങ്ങുന്നതിന് മുമ്പ് ചെലവ് ചുരുക്കാൻ പുതിയ വഴികൾ തേടുകയാണ് യുഎഇയിലെ മാതാപിതാക്കൾ parenting tips . ടെക്‌സ്‌റ്റ്‌ബുക്ക് എക്‌സ്‌ചേഞ്ച് കമ്മ്യൂണിറ്റി മുതൽ സെക്കൻഡ് ഹാൻഡ് യൂണിഫോം വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന ഓൺലൈൻ മാർക്കറ്റ് വരെ ചെലവ് ചുരുക്കലിന്റെ ഭാഗമായി രക്ഷിതാക്കൾ സമീപിക്കുകയാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ്, ഓഗസ്റ്റ് അവസാനത്തോടെ, പുതിയ പുസ്തകങ്ങളും നോട്ട്ബുക്കുകളും സ്റ്റേഷനറികളും ഉൾപ്പെടെ നിരവധി സാധനങ്ങൾ കുട്ടികൾക്ക് മാത്രമായി വാങ്ങേണ്ടതുണ്ട്. ഓരോ വർഷവും സ്‌കൂൾ യൂണിഫോം, ബാഗുകൾ, ഷൂസ്, തൊപ്പികൾ, സ്‌പോർട്‌സ് കിറ്റുകൾ എന്നിവയ്ക്കായി ആയിരക്കണക്കിന് ദിർഹങ്ങളാണ് കുടുംബങ്ങൾ ചെലവഴിക്കുന്നത്.

പല മാതാപിതാക്കളും വേനൽക്കാലത്ത് കുട്ടികളെ പാചകം പഠിപ്പിക്കുകയാണ് ചെയ്തത്. കാരണം റെസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യുന്നതിനുള്ള ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്. കൂടാതെ ഈ മാർഗത്തിലൂടെ കുട്ടികളെ നിസാരമായി പണം ചെലവാക്കാതിരിക്കാനായി ബോധവത്കരിക്കാനും കഴിയും.

ദിർഹങ്ങൾ ചെലവാക്കാതെ സ്‌കൂൾ യൂണിഫോം ലഭിക്കുന്നതിന് എമിറേറ്റ്‌സിലെ പല രക്ഷിതാക്കളും ബജറ്റിന് അനുയോജ്യമായ മാർഗങ്ങൾ കണ്ടെത്തുന്നുണ്ട്. കഴിഞ്ഞ വർഷം, ന്യായമായ വിലയ്ക്ക് യൂണിഫോം ലഭ്യമാണെന്ന് ഉറപ്പാക്കാൻ സ്കൂളുകളോട് അഭ്യർത്ഥിക്കുകയും ചെയ്‌തു.

വളർന്നുവരുന്ന യുഎഇ ടെക്സ്റ്റ്ബുക്ക് എക്‌സ്‌ചേഞ്ച് കമ്മ്യൂണിറ്റിയിലൂടെ ആയിരക്കണക്കിന് രക്ഷിതാക്കൾ സ്‌കൂൾ ചെലവുകൾ വെട്ടിക്കുറയ്ക്കുന്നതിനുള്ള മാർഗവും കണ്ടെത്തി .രക്ഷിതാക്കൾ പാഠപുസ്തകങ്ങൾ കൈമാറ്റം ചെയ്യുകയോ വിലക്കിഴിവിൽ വിൽക്കുകയോ ചില സന്ദർഭങ്ങളിൽ മറ്റുള്ളവർക്ക് കൊടുക്കുകയോ ചെയ്യുന്നു.കൂടാതെ പല മതാപിതാക്കളും ഡ്രൈവിംഗ് പഠിച്ചതിലൂടെ യാത്രാ ചെലവ് കുറയ്ക്കാനും കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്.

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

info

Comments (0)

Leave a Reply

Your email address will not be published.