Paid Public Parking
Posted By Editor111 Posted On

paid public parking :ഖോർഫക്കാൻ പാർക്കിങ് : തീരുമാനവുമായി മുനിസിപ്പാലിറ്റി അധികൃതർ

ഖോർഫക്കാൻ : ഖോർഫക്കാനിലെ പാർക്കിങ് സംവിധാനത്തിൽ മുനിസിപ്പാലിറ്റി അധികൃതർ തീരുമാനം അറിയിച്ചു. ഈ മാസം 15 മുതൽ പണമടച്ചുള്ള പാർക്കിങ് സംവിധാനം ഏർപ്പെടുത്താനാണ് പുതിയ തീരുമാനം.ഷെയ്ഖ് ഖാലിദ് സ്ട്രീറ്റ്, ഖോർഫക്കാൻ കോർണിഷ്, റാഫിസ ഡാം ഏരിയ, ഷീസ് ഗാർഡൻ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ പണമടച്ചുള്ള പാർക്കിങ് ഏർപ്പെടുത്തുക. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ വെള്ളിയാഴ്ചകളിൽ ഷെയ്ഖ് ഖാലിദ് സ്ട്രീറ്റിൽ പാർക്കിങ് സൗജന്യമാണ്. മറ്റു സ്ഥലങ്ങളിൽ എല്ലാ ദിവസവും പാർക്കിങ്ങിന് പണം നൽകണം.രാവിലെ എട്ടു മുതൽ രാത്രി 10 വരെയാണ് പാർക്കിങ്.ഒരു മണിക്കൂർ– 2 ദിർഹം, രണ്ടു മണിക്കൂർ– 5 ദിർഹം, മൂന്നു മണിക്കൂർ–8 ദിർഹം, അഞ്ചു മണിക്കൂർ–12 ദിർഹം എന്നിങ്ങനെയാണ് നിരക്കുകൾ.

മുതിർന്ന ഷാർജ പൗരന്മാർക്ക് പാർക്കിങ് സ്ഥലങ്ങൾ സൗജന്യമായി ഉപയോഗിക്കാമെന്നും ഈ സൗകര്യം ലഭിക്കുന്നതിന് 60 വയസിനു മുകളിൽ പ്രായമുള്ളവർ അവരുടെ എമിറേറ്റ്സ് ഐഡി, വാഹന ഉടമസ്ഥതയുടെ തെളിവ്, റജിസ്ട്രേഷൻ വിശദാംശങ്ങൾ എന്നിവ ഖോർഫക്കാൻ മുനിസിപ്പാലിറ്റി ആക്ടിങ് ഡയറക്ടർ അബ്ദുൽ അസീസ് അൽ അറൈമിക്ക് സമർപ്പിക്കണമെന്നും അറിയിച്ചു.

info

ഡോക്യൂമെന്റുകള്‍ സ്‌കാന്‍ ചെയ്യാൻ വിയര്‍ത്തോ? ഇതാ എളുപ്പ മാർഗം…

Comments (0)

Leave a Reply

Your email address will not be published.