Posted By Editor Posted On

indian consulate camp: യുഎഇ മഴക്കെടുതി; 80 ഇന്ത്യന്‍ പൗരന്മാരുടെ അപേക്ഷകള്‍ സൗജന്യമായി സ്വീകരിച്ചു

യുഎഇയിലെ മഴക്കെടുതിയില്‍ പാസ്‌പോര്‍ട്ടുകള്‍ നഷ്ടപ്പെടുകയും കേടുപാടു സംഭവിക്കുകയും ചെയ്ത 80 ഇന്ത്യന്‍ പൗരന്മാരുടെ അപേക്ഷകള്‍ കോണ്‍സുലേറ്റ് സൗജന്യമായി (indian consulate camp) സ്വീകരിച്ചു. യുഎഇയുടെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പാസ്പോര്‍ട്ട് കേടാകുകയോ നഷ്ടപ്പെടുകയോ ചെയ്ത ഇന്ത്യന്‍ പൗരന്മാര്‍ക്കായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ പ്രത്യേക സേവാ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഫുജൈറയിലെയും കല്‍ബയിലെയും ബിഎല്‍എസ് കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ ഇത്തരത്തിലുള്ള 80 പാസ്പോര്‍ട്ട് അപേക്ഷകളാണ് കോണ്‍സുലേറ്റിന് ലഭിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ
വെള്ളപ്പൊക്കത്തില്‍ പാസ്പോര്‍ട്ടിന് കേടുപാടുകള്‍ സംഭവിച്ച/നഷ്ടപ്പെട്ട ഇന്ത്യന്‍ പൗരന്മാരുടെ അപേക്ഷകള്‍ സൗജന്യമായി സ്വീകരിച്ചു, ഇത് ഓഗസ്റ്റ് 28 വരെ അടുത്ത മൂന്നാഴ്ചത്തേക്ക് തുടരുമെന്ന് കോണ്‍സല്‍ (പാസ്പോര്‍ട്ട്, അറ്റസ്റ്റേഷന്‍, വിദ്യാഭ്യാസം) രാംകുമാര്‍ തങ്കരാജ് പറഞ്ഞു. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ദുരിതബാധിതരായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആവശ്യമായ എല്ലാ സഹായവും ഉറപ്പുനല്‍കുകയും ചെയ്തു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ഇന്ത്യന്‍ അസോസിയേഷനുകളുടെയും പ്രവാസി അംഗങ്ങളുടെയും അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് മിഷന്‍ ക്യാമ്പ് സംഘടിപ്പിച്ചതെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.

info

Comments (0)

Leave a Reply

Your email address will not be published.