customs clearance dubai
Posted By Editor Posted On

customs clearance dubai: യുഎഇയിലേക്ക് തന്ത്രപരമായി കഞ്ചാവു കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ പിടിയില്‍

ദുബായ്: യുഎഇയിലേക്ക് കഞ്ചാവു കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ ദുബായ് വിമാനത്താവളത്തില്‍ വച്ച് പിടികൂടി. വാഹനത്തിന്റെ സിലിണ്ടര്‍ രൂപത്തിലുള്ള എന്‍ജിന്‍ എയര്‍ ഫില്‍റ്ററില്‍ രഹസ്യമായി ഒളിപ്പിച്ചാണ് പ്രതി, കഞ്ചാവു കടത്താന്‍ ശ്രമിച്ചതെന്നും ദുബായ് കസ്റ്റംസ് (customs clearance dubai) അധികൃതര്‍ പറഞ്ഞു. 3.7 കിലോ കഞ്ചാവുമായി ആഫ്രിക്കന്‍ സ്വദേശിയാണ് അറസ്റ്റിലായത്. എക്‌സറെ പരിശോധനയില്‍ ചില സാധനങ്ങള്‍ക്ക് സാധാരണയില്‍ അധികം ഭാരം തോന്നി. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയും എയര്‍ ഫില്‍റ്ററിനുള്ളില്‍ 3.7 കിലോ കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു. പ്രതിയെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയെന്ന് കസ്റ്റംസ് അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ
എല്ലാ തരത്തിലുള്ള കള്ളക്കടത്തു ശ്രമങ്ങളെയും കണ്ടെത്താന്‍ സാധിക്കുന്ന അത്യാധുനിക സംവിധാനങ്ങളും ടെക്‌നോളജിയും ദുബായ് കസ്റ്റംസിനുണ്ടെന്ന് പാസഞ്ചര്‍ ഓപ്പറേഷന്‍സ് 1 സീനിയര്‍ മാനേജര്‍ ഖാലിദ് അഹമ്മദ് പറഞ്ഞു. ഇതിലൂടെ ലഹരിമരുന്നു കടത്തുകേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി കണ്ടെത്താന്‍ സാധിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു നിയമവിരുദ്ധ പ്രവൃത്തിയും നടത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

info

Comments (0)

Leave a Reply

Your email address will not be published.