uae new resolution
Posted By Editor Posted On

uae new resolution: ബാങ്ക് ഗ്യാരണ്ടി, ജീവനക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് പോളിസി; പുതിയ പ്രമേയവുമായി യുഎഇ

സ്വകാര്യ മേഖലയിലെ ബാങ്ക് ഗ്യാരന്റി, ജീവനക്കാരുടെ സംരക്ഷണ ഇന്‍ഷുറന്‍സ് പദ്ധതി എന്നിവ സംബന്ധിച്ച് യുഎഇ പുതിയ പ്രമേയം (uae new resolution) പുറത്തിറക്കി. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ബിസിനസ് സമൂഹത്തെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിയമനിര്‍മ്മാണ ചട്ടക്കൂടിന് അനുസൃതമാണ് പ്രമേയം. ഹ്യൂമന്‍ റിസോഴ്സ്, എമിറേറ്റൈസേഷന്‍ മന്ത്രി ഡോ അബ്ദുള്‍റഹ്മാന്‍ അബ്ദുള്‍മന്നന്‍ അല്‍ അവാര്‍ പുറപ്പെടുവിച്ച പ്രമേയം, സ്ഥാപനങ്ങള്‍ക്ക് ബാങ്ക് ഗ്യാരണ്ടിയും ഇന്‍ഷുറന്‍സ് പോളിസിയും നല്‍കുന്നതിനുള്ള ഓപ്ഷന്‍ നല്‍കുന്നു. ഇത് സ്ഥാപനങ്ങള്‍ക്ക് ‘തങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കാനുള്ള അവസരം നല്‍കുകയും പ്രവര്‍ത്തന ചെലവ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു’, ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ
പുതിയ പ്രമേയത്തിന് കീഴില്‍ സ്ഥാപനങ്ങള്‍ക്ക് രണ്ട് ഓപ്ഷനുകളിലൊന്ന് പിന്തുടരാമെന്ന് മന്ത്രാലയത്തിലെ ലേബര്‍ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഐഷ ബെല്‍ഹാര്‍ഫിയ വിശദീകരിച്ചു:
യുഎഇ ആസ്ഥാനമായുള്ള ബാങ്ക് വഴി പണം നല്‍കുന്ന ഓരോ തൊഴിലാളിക്കും 3,000 ദിര്‍ഹത്തില്‍ കുറയാത്ത ബാങ്ക് ഗ്യാരണ്ടി നല്‍കുക. ഗ്യാരണ്ടി ഒരു വര്‍ഷത്തേക്ക് സാധുതയുള്ളതാണ്, കൂടാതെ സ്വയമേവ പുതുക്കാനും കഴിയും.
ഓരോ വിദഗ്ധ തൊഴിലാളിക്കും 137.50 ദിര്‍ഹം മൂല്യത്തില്‍ 30 മാസത്തെ ഇന്‍ഷുറന്‍സ് പോളിസി; ഓരോ കുറഞ്ഞ വൈദഗ്ധ്യമുള്ള തൊഴിലാളിക്കും 180 ദിര്‍ഹം; വേജസ് പ്രൊട്ടക്ഷന്‍ സിസ്റ്റത്തില്‍ (WPS) രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഉയര്‍ന്ന അപകടസാധ്യതയുള്ള സ്ഥാപനങ്ങളിലെ തൊഴിലാളിക്കു 250 ദിര്‍ഹം.
ഇന്‍ഷുറന്‍സ് കവറേജ് 20,000 ദിര്‍ഹം വരെയാണ്, കൂടാതെ തൊഴിലാളിയുടെ അവസാന 120 പ്രവൃത്തി ദിവസങ്ങളിലെ വേതനം, സേവനാനന്തര ഗ്രാറ്റുവിറ്റി, നാട്ടിലേക്ക് മടങ്ങുന്നതിനുള്ള ചെലവുകള്‍ എന്നിവ ഉള്‍പ്പെടുന്നു; തൊഴിലാളിയ്ക്ക മരണം സംഭവിച്ചാല്‍, മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള ചെലവുകള്‍, ബന്ധപ്പെട്ട മന്ത്രാലയത്തിന്റെയോ ലേബര്‍ കോടതിയുടെയോ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തൊഴിലുടമയ്ക്ക് നിറവേറ്റാന്‍ കഴിയാത്ത മറ്റ് അവകാശങ്ങളും.

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

ജീവനക്കാരന്റെ ബാങ്ക് ഗ്യാരന്റി അല്ലെങ്കില്‍ ബാക്കി തുക വീണ്ടെടുക്കാന്‍ തൊഴിലുടമ അഭ്യര്‍ത്ഥന സമര്‍പ്പിച്ചേക്കാവുന്ന നാല് കേസുകള്‍ പ്രമേയം പ്രതിപാദിക്കുന്നു:
ജീവനക്കാരന്റെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുകയും രാജ്യത്ത് നിന്ന് പുറപ്പെടുന്നതിന്റെ തെളിവ് നല്‍കുകയും ചെയ്യുക
ജീവനക്കാരന്റെ മരണവും മൃതദേഹം നാട്ടിലെത്തിച്ചതിന്റെയോ യുഎഇയില്‍ സംസ്‌കരിച്ചതിന്റെയോ തെളിവ് നല്‍കല്‍
ജീവനക്കാരന്‍ പുതിയ തൊഴില്‍ ഏറ്റെടുക്കുന്നു
ജീവനക്കാരന്റെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുന്നതിനും അവകാശങ്ങള്‍ അടയ്ക്കുന്നതിനും തൊഴിലുടമ തെളിവ് നല്‍കുന്ന മറ്റേതെങ്കിലും കേസ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ
‘തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ ഉറപ്പുനല്‍കുന്നതിനും സന്തുലിതമാക്കുന്നതിനുമുള്ള യുഎഇയുടെ പ്രതിബദ്ധത ദേശീയ നിയമനിര്‍മ്മാണങ്ങളെ പ്രതിഫലിപ്പിക്കുകയും അന്താരാഷ്ട്ര തൊഴില്‍ സംഘടനയില്‍ നിന്ന് ഉത്ഭവിക്കുന്ന പ്രധാന കരാറുകളില്‍ രാജ്യത്തിന്റെ സജീവ പങ്ക് ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു.’ ഐഷ ബെല്‍ഹാര്‍ഫിയ പറഞ്ഞു.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.