uae dam gate
Posted By Editor Posted On

uae dam gate: യുഎഇ: ഡാമുകളിലെ അധിക ജലം തുറന്നു വിടുന്നു; നിവാസികള്‍ക്ക് മുന്നറിയിപ്പ്

ഡാമുകളിലെ അധിക ജലം തുറന്നു വിടുന്നതിനാല്‍ (uae dam gate) താമസക്കാര്‍ക്ക് മുന്നറിയിപ്പുമായി യുഎഇ. അടുത്തിടെ രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴ പെയ്തതിനെത്തുടര്‍ന്ന് നിരവധി ഡാമുകൡ വെള്ളം നിറഞ്ഞു കവിഞ്ഞിരുന്നു. അതിനാലാണ് ഡാമുകളുടെ ഗേറ്റുകള്‍ തുറന്ന് അധികജലം പുറത്തുവിടുന്നത്. തുറന്നുവിടുന്ന വെള്ളം താഴ്വരകളിലൂടെ ഒഴുകും, പൊതുജനങ്ങളും സമീപത്തുള്ള താമസക്കാരും ജാഗ്രത പാലിക്കാനും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും ഊര്‍ജ, അടിസ്ഥാന സൗകര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ
വുരായ, ഷൗക്ക, ബുറാഖ്, സിഫ്നി, അല്‍ അജിലി, അസ്വാനി 1, മംദൂഹ് എന്നിവയാണ് വെള്ളം തുറന്നു വിടുന്ന അണക്കെട്ടുകള്‍. അണക്കെട്ടുകളില്‍ കെട്ടിക്കിടക്കുന്ന അധികജലത്തിന്റെ സമ്മര്‍ദ്ദം ഒഴിവാക്കാനും ഭാവിയില്‍ മഴ പെയ്യാനുള്ള തയ്യാറെടുപ്പിന്റെ മുന്‍കരുതല്‍ നടപടിയായുമാണ് ഗേറ്റുകള്‍ തുറക്കുന്നത്. പുറത്തുവിടുന്ന വെള്ളം ഭൂഗര്‍ഭജല ശേഖരം വര്‍ധിപ്പിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

യുഎഇയുടെ ചില ഭാഗങ്ങളില്‍ അടുത്തയാഴ്ച മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം) ഇന്നലെ അറിയിച്ചിരുന്നു. ആഗസ്റ്റ് 14-17 തീയതികളില്‍ കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.