criminal cases
Posted By Editor111 Posted On

uae court ക്രിമിനൽ കേസുകളുടെ തുടർനടപടികൾ വേഗത്തിലാക്കാൻ പുതിയ മെഷീൻ ലേണിംഗ് പ്രോഗ്രാമുമായി അബുദാബി

അബുദാബി : മെഷീൻ ലേണിംഗ് ഉപയോഗിച്ച് അബുദാബി ക്രിമിനൽ കോടതികളിലെ കേസുകൾ വേഗത്തിലാക്കാനും തുടർനടപടികൾക്കുമായി ഒരു പുതിയ സ്മാർട്ട് പ്രോഗ്രാം വികസിപ്പിച്ചതായി അധികൃതർ അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ

അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് (എഡിജെഡി) തിങ്കളാഴ്ചയാണ് , ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) ഈ പ്രോഗ്രാമിനെക്കുറിച്ച് അറിയിച്ചത്. ക്രിമിനൽ കേസുകളുടെ തീർപ്പിന്റെ വേഗത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. നടന്നുകൊണ്ടിരിക്കുന്ന കേസുകൾ, തീർപ്പുകൽപ്പിക്കാത്ത കേസുകൾ ,കസ്റ്റഡിയിലുള്ളവരുടെ തുടർനടപടികൾ, മാറ്റിവെച്ച കേസുകൾ തുടങ്ങിയ കൃത്യമായ വിവരങ്ങളും കേസുകൾ വേഗത്തിൽ കൈകാര്യം ചെയ്യുന്നതിന് അടിയന്തിര നടപടികൾ കൈക്കൊള്ളുന്നുവെന്ന് ഉറപ്പാക്കുന്നതിനും ഈ പ്രോഗ്രാം സഹായിക്കുന്നു.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

ക്രിമിനൽ കോടതികളുടെ പ്രവർത്തനങ്ങളെ പിന്തുടരാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നിക്കുകൾ ഉപയോഗിക്കുന്നത് തലസ്ഥാനത്തെ നീതിന്യായ വ്യവസ്ഥയുടെ മാതൃകാപരമായ മാറ്റമാണെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് അണ്ടർസെക്രട്ടറി കൗൺസിലർ യൂസഫ് സഈദ് അൽ അബ്രി പറഞ്ഞു.

ക്രിമിനൽ കോടതികളിൽ നിലവിൽ പ്രയോഗിക്കുന്ന മെഷീൻ ലേണിംഗിന്റെ ഉപയോഗങ്ങൾ, ജുഡീഷ്യൽ ഡിവിഷനുകളുടെ എല്ലാ പ്രവർത്തനങ്ങളുടെയും കൃത്യമായ സ്ഥിതിവിവരക്കണക്കുകൾ പ്രകടമാകുമെന്ന് അബുദാബി ക്രിമിനൽ കോടതി പ്രസിഡന്റ് കൗൺസിലർ മൻസൂർ അൽ മർസൂഖി വിശദീകരിച്ചു. എ ഐ ടെക്‌നിക്കുകൾ ഉപയോഗിച്ച് മെച്ചപ്പെടുത്തിയ സ്‌മാർട്ട് പ്രോഗ്രാം, ഇലക്‌ട്രോണിക് രൂപത്തിൽ വിധിയെ വിവരിക്കുന്നതിനുള്ള സാധ്യതയും അനുവദിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.