national traders day
Posted By Editor Posted On

national traders day: ഇന്ന് ദേശീയ വ്യാപാരി ദിനം: പ്രതിസന്ധികളില്‍ പൂട്ടിപോയത് 5,000 കച്ചവട സ്ഥാപനങ്ങള്‍

ഇന്ന് ദേശീയ വ്യാപാരി ദിനം (national traders day)ആചരിക്കുകയാണ്. കേരളത്തിലുണ്ടായ പ്രതിസന്ധികള്‍ വ്യാപാര മേഖലയെയാണ് കൂടുതല്‍ ബാധിച്ചത്്. മാറി മാറി വന്ന പ്രളയവും കോവിഡും സൃഷ്ടിച്ച പ്രതിസന്ധികളില്‍നിന്ന് കരകയറാനാകാതെ സംസ്ഥാനത്ത് പൂട്ടിക്കെട്ടിയത് അയ്യായിരത്തോളം കച്ചവട സ്ഥാപനങ്ങളാണ്. രണ്ട് വര്‍ഷം തുടര്‍ച്ചയായുണ്ടായ പ്രളയത്തില്‍ ആയിരത്തോളം കടകള്‍ക്കാണ് താഴുവീണത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ കോവിഡും കൂടിയെത്തി സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയതോടെ 4,000 വ്യാപാര സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് അടച്ചുപൂട്ടേണ്ടി വന്നിട്ടുണ്ടെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് കേരള ഘടകത്തിന്റെയും കണക്കുകള്‍ വ്യക്തമാക്കുന്നു.

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

ഇതിനുപുറമെ സംസ്ഥാനത്തുടനീളം നടന്നിട്ടുള്ള റോഡ് വികസന പ്രവര്‍ത്തനങ്ങളുടെ പേരിലും വ്യാപാരികള്‍ കുടിയൊഴിപ്പിക്കപ്പെട്ടിട്ടുണ്ട്. 2018-2022 വരെയുള്ള കാലയളവില്‍ രണ്ടായിരത്തോളം കടകള്‍ ഒഴിപ്പിച്ചിട്ടുണ്ടെന്നാണ് വ്യാപാരി അസോസിയേഷനുകളില്‍നിന്നുള്ള കണക്ക്. ഇവരില്‍ ചുരുക്കം വ്യാപാര സ്ഥാപനങ്ങള്‍ക്ക് മാത്രമേ മറ്റിടങ്ങളിലേക്ക് മാറി പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ഇന്നത്തെ ദേശീയ വ്യാപാരി ദിനത്തില്‍ ഏറെ ഓര്‍മ്മിക്കപ്പേടേണ്ട കണക്കുകള്‍ തന്നെയാണിത്.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.