dubai criminal court
Posted By Editor Posted On

dubai criminal court: ദുബായ്; പൊലീസ് അറസ്റ്റ് ചെയ്യുന്ന വീഡിയോ പ്രചരിപ്പിച്ചതിന് 5 പേര്‍ക്ക് ശിക്ഷ വിധിച്ചു

പൊലീസ് അറസ്റ്റ് ചെയ്യുന്ന വീഡിയോ പ്രചരിപ്പിച്ചതിന് ദുബായില്‍ 5 പേര്‍ക്ക് ശിക്ഷ വിധിച്ചു. ദുബായ് പോലീസ് അറസ്റ്റ് ചെയ്യുന്നതായി കാണിച്ച് വൈറലായ ഒരു വീഡിയോ ഓണ്‍ലൈനില്‍ പ്രചരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തതിന് അഞ്ച് പേര്‍ക്ക് ദുബായില്‍ ഒരു മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു(dubai criminal court). ഒരു പാകിസ്ഥാന്‍ പൗരന്‍, ബംഗ്ലാദേശി, മൂന്ന് സ്ത്രീകള്‍ എന്നിവര്‍ക്ക് അപകീര്‍ത്തിപ്പെടുത്തുകയും ഓണ്‍ലൈനില്‍ മറ്റുള്ളവരുടെ സ്വകാര്യത ലംഘിക്കുകയും ചെയ്തതിനാണ് തടവ് ശിക്ഷയ്ക്ക് വിധിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

ജൂണില്‍ നായിഫ് ഏരിയയിലെ ഒരു ഹോട്ടലില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്നയാള്‍ വേശ്യാവൃത്തിയിലേര്‍പ്പെട്ടതായി സംശയിക്കുന്ന ഒരു കൂട്ടം സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്യുന്നത് കണ്ടിരുന്നു. സംഘത്തിന്റെ സുഹൃത്തായിരുന്ന ഒരു നൈജീരിയന്‍ യുവതി ഹോട്ടലിലെ സുരക്ഷാ ക്യാമറയില്‍ നിന്ന് അറസ്റ്റിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ക്ക് നല്‍കി. 32 കാരിയായ യുവതി ടാന്‍സാനിയയില്‍ നിന്നും ഉഗാണ്ടയില്‍ നിന്നുമുള്ള രണ്ട് വനിതാ സുഹൃത്തുക്കള്‍ക്ക് ക്ലിപ്പ് അയച്ചു, അവര്‍ അത് മറ്റുള്ളവര്‍ക്ക് അയച്ചു. ഒടുവില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വീഡിയോ പ്രസിദ്ധീകരിക്കുകയും വൈറലാവുകയും ചെയ്തു.
ദുബായ് പോലീസിന് വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ വീഡിയോ ചോര്‍ന്നതിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. നിരീക്ഷണ ക്യാമറകളില്‍ നിന്ന് വീഡിയോ ഡൗണ്‍ലോഡ് ചെയ്ത് പ്രതിക്ക് അയച്ചുകൊടുത്തതായി റിസപ്ഷനിസ്റ്റ് സമ്മതിച്ചതായി ഒരു പോലീസുകാരന്‍ പറഞ്ഞു. മറ്റ് രണ്ട് സ്ത്രീകളുമായി പങ്കിട്ട ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ക്ലിപ്പ് അയച്ചതായി നൈജീരിയന്‍ യുവതി പോലീസിനോട് സമ്മതിച്ചു.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.