abu dhabi hindu temple
Posted By Editor Posted On

abu dhabi hindu temple: രക്ഷാ ബന്ധന്‍ ആഘോഷിച്ച് അബുദാബി ഹിന്ദു ക്ഷേത്രം; പ്രവാസികള്‍ക്ക് രാഖികള്‍ വിതരണം ചെയ്തു

രക്ഷാ ബന്ധന്‍ ആഘോഷിച്ച് അബുദാബി ഹിന്ദു ക്ഷേത്രം(abu dhabi hindu temple). സഹോദരി സഹോദരന്മാര്‍ തമ്മിലുള്ള ബന്ധം സവിശേഷമായ രീതിയില്‍ ആഘോഷിക്കുന്ന പരമ്പരാഗത ഹിന്ദു ഉത്സവമാണ് രക്ഷാ ബന്ധന്‍. ബാപ്സ് ഹിന്ദു മന്ദിറിന്റെ വനിതാ വിഭാഗം പതിനായിരത്തിലധികം രാഖികള്‍ നിര്‍മ്മിച്ചു, ഒരു സഹോദരി തന്റെ സഹോദരന്റെ കൈത്തണ്ടയില്‍ സ്‌നേഹത്തിന്റെയും സംരക്ഷണത്തിന്റെയും പ്രതീകമായി കെട്ടുന്ന ഒരു വിശുദ്ധ നൂലാണിത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ
ബിഎപിഎസ് ഹിന്ദു മന്ദിര്‍ മേധാവി പൂജ്യ സ്വാമി ബ്രഹ്മവിഹാരിദാസിന്റെ നേതൃത്വത്തില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനയ്ക്കിടെ വിവിധ ബാച്ചുകളിലായി വന്നവരും രാജ്യത്തുടനീളമുള്ള കമ്പനികളിലെ 4,000-ലധികം പ്രവാസി ജീവനക്കാര്‍ക്കും രാഖികള്‍ അര്‍പ്പിച്ചു. 150 പേരടങ്ങുന്ന വനിതാ വിഭാഗം ഒരു മാസത്തിലേറെയായി ക്ഷേത്രം സന്ദര്‍ശിച്ച ഭക്തരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു. തുടര്‍ന്ന് ഓരോ വനിതാ സന്നദ്ധ പ്രവര്‍ത്തകരും 40 ഭക്തരെ സമീപിക്കുകയും വ്യക്തിപരമായി രാഖികള്‍ വിതരണം ചെയ്യുകയും ചെയ്തു.

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

ഒറ്റയ്ക്കും കുടുംബത്തില്‍ നിന്നും അകന്ന് കഴിയുന്ന തൊഴിലാളികളില്‍ ഭൂരിഭാഗവും കൈകൊണ്ട് നിര്‍മ്മിച്ച രാഖികള്‍ ഏറ്റുവാങ്ങിയ സന്തോഷത്തിലാണ്.”ഇതൊരു മഹത്തായ അവസരമാണ്. രക്ഷാബന്ധനും മറ്റ് ആഘോഷങ്ങള്‍ക്കും വീട്ടിലിരിക്കാതെ ഒരു വര്‍ഷം കൂടി കടന്നുപോയി എന്നതില്‍ ഞാന്‍ സന്തോഷത്തിലാണ്. ഇത് ക്ഷേത്രത്തിന്റെ മഹത്തായ സംരംഭമാണ്, ”ഒരു താമസക്കാരന്‍ പറഞ്ഞു. നിരവധി സഹോദരങ്ങള്‍ക്കൊപ്പം രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ ഞങ്ങളെ ക്ഷണിച്ചതിന് സ്വാമികളോടും മന്ദിറിനോടും ഞങ്ങള്‍ നന്ദിയുള്ളവരാണെന്ന് പ്രവാസിയായ റാം പറഞ്ഞു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.