dog park
Posted By Editor111 Posted On

viral video വീഡിയോ വൈറലായി മണിക്കൂറുകൾക്കുള്ളിൽ പൂട്ടിയിട്ട നായയെ രക്ഷപ്പെടുത്തി: അഭിനന്ദനം അറിയിച്ച് രാജകുടുംബം

പ്രവാസികൾക്ക് വാട്സാപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും മലയാളത്തിൽ വായിക്കാം

ദുബായ് : ദുബായിലെ ബാൽക്കണിയിൽ നിന്ന് പൂട്ടിയിട്ട നായയെ രക്ഷപ്പെടുത്തി.നായയുടെ ദുരവസ്ഥ കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ( viral video ) പോലീസും മുനിസിപ്പാലിറ്റിയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയത്. ഈ പ്രവർത്തനത്തെ ദുബായ് രാജകുടുംബം അഭിന്ദിക്കുകയും ചെയ്തു.
ഷെയ്ഖ ലത്തീഫ ബിൻത് അഹമ്മദ് അൽ മക്തൂം ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ ശ്രമങ്ങളെ അഭിനന്ദിച്ചു.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ

ഒരു അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയിൽ അടച്ചുപൂട്ടിയ ഹസ്കി നായയുടെ വീഡിയോ ആരോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. 6,000 പേർ ഇത് കാണുകയും നിരവധി കമന്റുകളും വന്നു. പിന്നാലെ പിന്തുണയുടെ പ്രവാഹമുണ്ടായി. തുടർന്ന് അധികൃതർ അന്വേഷണം ആരംഭിക്കുകയായിരുന്നു. ഒരു സന്നദ്ധപ്രവർത്തകൻ നായയുടെ ഉടമയെ കാണാൻ പോയെങ്കിലും വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.

നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

പിന്നീട് അദ്ദേഹം മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ടു.അവർ മൃഗസംരക്ഷണ ഓഫീസറെ വിവരം അറിയിച്ചു.അപ്പാർട്ട്‌മെന്റിൽ നിന്ന് പ്രതികരണം ലഭിക്കാതെ വന്നപ്പോൾ ദുബായ് പോലീസിനെ വിളിച്ചു.വീഡിയോ ലഭിച്ച് നാല് മണിക്കൂറിനുള്ളിൽ നായയെ രക്ഷപ്പെടുത്തി.

പ്രധാനമായും ധ്രുവപ്രദേശത്ത് കാണപ്പെടുന്ന നായകളാണ്ഹസ്കികൾ.അവരുടെ കട്ടിയുള്ള രോമങ്ങൾകാരണം വേനൽക്കാലത്ത് അവർക്ക് ചൂട് കഠിനമായിരിക്കും.വേനൽ കാലത്ത് ഇത്തരം നായകൾക്ക് തണലും എസിയും ധാരാളം വെള്ളവും നൽകാൻ ഹസ്കി ഉടമകളോട് അധികൃതർ ആവശ്യപ്പെട്ടു.

“വളർത്തുമൃഗങ്ങളോട് അനുകമ്പയും മനുഷ്യത്വവും കാണിക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ വളർത്തുമൃഗങ്ങളെ വളർത്താതിരിക്കുന്നതാണ് നല്ലത് എന്നതാണ് അമിറ വില്യം പറഞ്ഞു. “രാജകുടുംബം മൃഗങ്ങളെ രക്ഷിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നവരാണ്. മൃഗസംരക്ഷണ നിയമങ്ങളുടെ ഏതെങ്കിലും ലംഘനം നിസ്സാരമായി കാണുന്നില്ലെന്നും അവർ വ്യക്തമാക്കി.

Comments (0)

Leave a Reply

Your email address will not be published.