hindu temple
Posted By Editor111 Posted On

hindu temple ജബൽ അലിയിലെ പുതിയ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്‌ഘാടനം ഒക്ടോബറിൽ : ഇന്റീരിയറുകളുടെ പ്രത്യേകതകൾ ഇവയാണ്

ദുബായ് : ജബൽ അലിയിലെ പുതിയ ഹിന്ദു ക്ഷേത്രത്തിന്റെ hindu temple ഇന്റീരിയറുകൾ വളരെ പ്രത്യേകത നിറഞ്ഞതാണ്. 2020 ഓഗസ്റ്റ് 29ന് തറക്കല്ലിട്ട ക്ഷേത്രത്തിന്റെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായി. ഇന്ത്യൻ ഹൈന്ദവ സംസ്കാരം പ്രതിനിധാനം ചെയ്യുന്ന രീതിയിലാണ് ഇതിന്റെ നിർമാണം. 16 ദൈവങ്ങൾക്കും പ്രത്യേക കോവിലുകൾ ഒരുക്കിയിരിക്കുന്നതിനോടൊപ്പം സാംസ്കാരിക കേന്ദ്രം, വലിയ സ്വീകരണ മുറി, ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങൾ ചേരുന്നതാണ് പുതിയ ക്ഷേത്രം.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ

ഒക്ടോബർ നാലിന് ഉദ്ഘാടനം ചെയ്യുമെങ്കിലും 5നു വിജയ ദശമി ദിനം മുതലാണ് ഭക്തർക്കു പ്രവേശനം അനുവദിക്കുകയെന്ന് സിന്ധു ഗുരു ദർബാർ ക്ഷേത്രത്തിന്റെ ട്രസ്റ്റി അറിയിച്ചു.വിവിധ മതങ്ങളുടെ ആരാധനാ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ജബൽ അലി. എമിറേറ്റ്സ് കോറിഡോർ ഓഫ് ടോളറൻസിലാണ് ഹിന്ദു ക്ഷേത്രം. സിഖ് ഗുരുദ്വാരയുടെയും ക്രിസ്ത്യൻ പള്ളികളുടെയും സമീപമാണ് ക്ഷേത്രം ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിൽ യുഎഇ ഭരണാധികാരികൾ അടക്കം പങ്കെടുക്കും..നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

ആദ്യ ഘട്ടത്തിൽ ശ്രീകോവിലുകൾ മാത്രമാണ് തുറക്കുന്നത്. രണ്ടാം ഘട്ടത്തിൽ മാത്രമേ ക്ഷേത്രത്തിലെ മറ്റു സൗകര്യങ്ങൾ ഉപയോഗിക്കാൻ കഴിയുകയുള്ളൂ .ജനുവരി 14ന് മകര വിളക്കു ദിനത്തിലാണ് ക്ഷേത്രത്തിലെ വിജ്ഞാന മുറിയും ഓഡിറ്റോറിയവും തുറക്കുന്നത്. കൂടാതെ ആളുകൾക്ക് വിവാഹം, ചോറുണ് തുടങ്ങിയ പരിപാടികൾ ഈ സ്ഥലത്ത് നടത്താൻ സാധിക്കും.

ക്ഷേത്രത്തിനുള്ളിലെ കമ്മ്യൂണിറ്റി ഹാളിൽ 1,000 മുതൽ 1,200 ആളുകളെ വരെ ഉൾക്കൊള്ളാൻ സാധിക്കും.രാവിലെ 6 മുതൽ രാത്രി 9 വരെയാണ് ക്ഷേത്രത്തിന്റെ സമയം. കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ എല്ലാ സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കാൻ, ക്ഷേത്ര അധികാരികൾ QR- കോഡ് അടിസ്ഥാനമാക്കിയുള്ള അപ്പോയിന്റ്മെന്റ് സിസ്റ്റം സ്ഥാപിച്ചിട്ടുണ്ട്. https://hindutempledubai.com/ എന്നതിൽ സന്ദർശകർക്ക് QR കോഡ് കണ്ടെത്താനാകും.

ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം ദീപാവലി, നവരാത്രി തുടങ്ങിയ ഉത്സവ ആഘോഷങ്ങൾ ക്ഷേത്രം സംഘടിപ്പിക്കും. ക്ഷേത്രത്തിൽ സുസജ്ജമായ അടുക്കളയും ഡ്രൈ ആൻഡ് കോൾഡ് സ്റ്റോറേജ് സൗകര്യവുമുണ്ട്. കമ്മ്യൂണിറ്റി ഹാളിലും വിജ്ഞാന മുറിയിലും നിരവധി എൽസിഡി സ്ക്രീനുകൾ സ്ഥാപിക്കും. കുട്ടികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും പൊതുജനങ്ങൾക്ക് ചർച്ചകൾക്കും ഈ ഇടങ്ങൾ ഉപയോഗിക്കാം.

ഉയർന്നുവരുന്ന ഒമ്പത് ശിഖരങ്ങൾ, അലങ്കരിച്ച തൂണുകൾ, വെളുത്ത മാർബിളിൽ നിർമ്മിച്ച കരകൗശല ശിൽപങ്ങൾ ,കൂറ്റൻ വാൽനട്ട്-വുഡ് വാതിലുകൾ , മണികളും ആനകളും പുഷ്പ രൂപങ്ങളും കൊണ്ട് അലങ്കരിച്ച ഉയരമുള്ള കോൺക്രീറ്റ് തൂണുകൾ എന്നിവ ക്ഷേത്രത്തെ അലങ്കരിക്കുന്നു.

ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ ആരാധന മൂർത്തികൾക്ക് ക്ഷേത്രത്തിൽ ശ്രീകോവിലുകളുണ്ട്.ദക്ഷിണേന്ത്യയിലെ ആരാധന മൂർത്തികളെ കറുത്ത ശിലയിലാണ് നിർമിച്ചിരിക്കുന്നത്. ശിവനാണ് ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. ഗണപതി, കൃഷ്ണൻ, മഹാലക്ഷ്മി, ഗുരുവായൂരപ്പൻ, അയ്യപ്പൻ എന്നീ ദൈവങ്ങളുടെ പ്രതിഷ്ഠയും ക്ഷേത്രത്തിലുണ്ടാകും. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള വിവിധ മതത്തിലുള്ള ഭക്തരെയും ക്ഷേത്രത്തിലേക്കു സ്വാഗതം ചെയ്യുന്നുണ്ട്.

Comments (0)

Leave a Reply

Your email address will not be published.