car service check
Posted By Editor111 Posted On

car service check: വേനൽക്കാല സൗജന്യ വാഹന പരിശോധന

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

ഷാർജ : ഷാർജയിലെ വാഹനങ്ങൾക്ക് വേനൽക്കാല പരിശോധന സൗജന്യമായി പ്രഖ്യാപിച്ച് അധികൃതർ. ഓഗസ്റ്റ് 7, 8 തീയതികളിൽ അൽ അസ്രയിലെ ഓട്ടോ എക്സ്പ്രസ് വാഹനങ്ങളുടെ എയർ കണ്ടീഷണറുകൾ, ,ബാറ്ററികൾ, ഫ്ലൂയിഡുകൾ, ടയറുകൾ എന്നിവ സൗജന്യമായി പരിശോധിക്കും.വേനൽ കടുത്തുവരുന്ന സാഹചര്യത്തതിൽ വാഹനങ്ങൾ സുഗമമായി ഓടിക്കാനും അപകടങ്ങൾ ഒഴിവാക്കാനുമായി സുരക്ഷാ പരിശോധനകൾ ഉറപ്പാക്കുമെന്ന് ഷാർജ അസറ്റ് മാനേജ്‌മെന്റിന്റെയും ഒഡബ്ല്യൂഎസ് ഓട്ടോയുടെയും സംയുക്ത സംരംഭമായ റാഫിഡ് ഓട്ടോമോട്ടീവ് സൊല്യൂഷൻസ് സിഇഒ സലിം സയീദ് അൽ മിദ്ഫ പറഞ്ഞു.

യുഎഇ ആഭ്യന്തര മന്ത്രാലയം ‘അപകടങ്ങളില്ലാത്ത വേനൽക്കാലം’ എന്ന ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ച സാഹചര്യത്തിലാണ് സൗജന്യ പരിശോധനകൾ നടാപ്പിലാക്കുന്നത് . കാമ്പെയ്‌നിന്റെ ഭാഗമായി, ഡ്രൈവർമാരോട് അവരുടെ ടയറുകൾ സുരക്ഷിതവും കേടുപാടുകൾ സംഭവിക്കാത്തതുമാണെന്ന് ഉറപ്പാക്കാനും അവരുടെ വാഹനങ്ങളുടെ പതിവ് അറ്റകുറ്റപ്പണികൾ നടത്താനും അഭ്യർത്ഥിച്ചിട്ടുണ്ട്.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ

കഴിഞ്ഞ വർഷം യുഎഇ റോഡുകളിൽ ടയർ സംബന്ധമായ അപകടങ്ങളിൽ 81 പേർ മരിക്കുകയും 943 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Comments (0)

Leave a Reply

Your email address will not be published.