rain survey
Posted By Editor Posted On

rain survey: യുഎഇ: മഴക്കെടുതിയുടെ നാശനഷ്ടം വിലയിരുന്നതിനുള്ള സര്‍വേ ആരംഭിച്ചു

ഫുജൈറ: മഴക്കെടുതിയുടെ നാശനഷ്ടം വിലയിരുന്നതിനുള്ള സര്‍വേ(rain survey) ആരംഭിച്ചു. യുഎഇയിലെ ഫുജൈറയിലാണ് മഴക്കെടുതിയിലും മലവെള്ളപ്പാച്ചിലിലും ഉണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി സര്‍വേ നടത്തുന്നത്. വിവിധ സര്‍ക്കാര്‍ കേന്ദ്രങ്ങളുടെ സഹകരണത്തോടെയാണ് സര്‍വേ. നാശനഷ്ടങ്ങള്‍ സംഭവിച്ച സ്വദേശികളുടെയും വിദേശികളുടെയും കണക്ക് എടുക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ

വീട്, ഗൃഹോപകരണങ്ങള്‍, ഇലക്ട്രിക്, ഇലക്ട്രോണിക് സാമഗ്രികള്‍ എന്നിങ്ങനെ എല്ലാ നാശനഷ്ടങ്ങളുടെയും കണക്കെടുപ്പ് പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഫുജൈറ പൊലീസ് ആസ്ഥാനത്ത് യോഗം ചേര്‍ന്നിരുന്നു. അതേസമയം ഷാര്‍ജയിലെ സര്‍ക്കാര്‍ സന്നദ്ധ സംഘടന എമിറേറ്റ്സ് ഫുഡ് ബാങ്കുമായി സഹകരിച്ച് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നുണ്ട്. അടിയന്തര സഹായങ്ങള്‍ക്ക് 8008899, 0565040987 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.