new dubai road project
Posted By Editor Posted On

new dubai road project: യാത്രാ സമയം 20 മിനിറ്റില്‍ നിന്ന് ഏഴായി കുറയും; പുതിയ ദുബായ് റോഡ് പദ്ധതി അവസാന ഘട്ടത്തിലേക്ക്

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

ഷെയ്ഖ് റാഷിദ് ബിന്‍ സയീദ് കോറിഡോര്‍ മെച്ചപ്പെടുത്തല്‍ പദ്ധതി (new dubai road project) 75 ശതമാനം പൂര്‍ത്തിയായതായി റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ദുബായിലെ റാസല്‍ഖോര്‍ റോഡിലെ യാത്രാ സമയം 20 മിനിറ്റില്‍ നിന്ന് ഏഴായി കുറയും. റോഡിന്റെ ശേഷി മണിക്കൂറില്‍ 10,000 വാഹനങ്ങളായി ഉയരും.
ദുബായ്-അല്‍ ഐന്‍ റോഡിന്റെ കവല മുതല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് വരെ റാസല്‍ ഖോര്‍ റോഡിലൂടെ 8 കിലോമീറ്റര്‍ നീളത്തിലാണ് പദ്ധതി. 2 കിലോമീറ്റര്‍ നീളത്തില്‍ പാലങ്ങള്‍ നിര്‍മ്മിക്കുക, റാസല്‍ഖോര്‍ റോഡ് ഓരോ ദിശയിലും മൂന്ന് മുതല്‍ നാല് വരെ വരിയായി വീതികൂട്ടുക, ഇരുവശങ്ങളിലും രണ്ട് വരി സര്‍വീസ് റോഡുകള്‍ നിര്‍മ്മിക്കുക എന്നിവയാണ് പ്രവൃത്തികള്‍. ഗതാഗത സുരക്ഷയും ഒഴുക്കും വര്‍ദ്ധിപ്പിക്കാനും നിലവിലുള്ള ഓവര്‍ലാപ്പിംഗ് ട്രാഫിക് സ്‌പോട്ടുകള്‍ ഇല്ലാതാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ
ലഗൂണ്‍സ്, ദുബായ് ക്രീക്ക്, മൈദാന്‍ ഹൊറൈസണ്‍, റാസല്‍ ഖോര്‍, അല്‍ വാസല്‍, നാദ് അല്‍ ഹമര്‍ കോംപ്ലക്‌സ് എ്ന്നിവിടങ്ങളിലുള്ള 6,50,000 നിവാസികള്‍ക്ക് ഈ വന്‍ വികസന പദ്ധതി സഹായിക്കുന്നുവെന്ന് ആര്‍.ടി.എ യറക്ടര്‍ ജനറലും ചെയര്‍മാനും ബോര്‍ഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ മാത്തര്‍ അല്‍ തായര്‍ പറഞ്ഞു.
നാദ് അല്‍ ഹമര്‍ റോഡും റാസല്‍ ഖോര്‍ റോഡും തമ്മിലുള്ള ഇന്റര്‍സെക്ഷന്‍ മെച്ചപ്പെടുത്തി മണിക്കൂറില്‍ 30,000 വാഹനങ്ങള്‍ ഓടിക്കാനുള്ള ശേഷി വര്‍ധിപ്പിക്കുക, 988 മീറ്റര്‍ നീളത്തില്‍ രണ്ട്-വരിപ്പാലം നിര്‍മ്മിച്ച് നാദ് ആലില്‍ നിന്ന് ഇടത് വശത്തെ ഗതാഗത തടസ്സം മാറ്റുക, ദുബായ്-അല്‍ ഐന്‍ റോഡിന്റെ ദിശയില്‍ നാദ് അല്‍ ഹമറില്‍ നിന്ന് റാസല്‍ ഖോര്‍ റോഡിലേക്കുള്ള ഗതാഗതത്തിന് 115 മീറ്റര്‍ നീളമുള്ള മറ്റൊരു രണ്ട് വരി പാലത്തിന്റെ നിര്‍മ്മിക്കുക തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

ഷെയ്ഖ് റാഷിദ് ബിന്‍ സയീദ് കോറിഡോര്‍ മെച്ചപ്പെടുത്തല്‍ പദ്ധതി ആര്‍ടിഎ (dubai rta) ഏറ്റെടുത്തിരിക്കുന്ന ഏറ്റവും വലിയ പദ്ധതിയാണ്. ഭാവിയില്‍, അതില്‍ ഷെയ്ഖ് റാഷിദ് ബിന്‍ സയീദ് ക്രോസിംഗിന്റെ നിര്‍മ്മാണവും ഉള്‍പ്പെടും. പദ്ധതി പല ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്. ദുബായ് ക്രീക്ക് – ദുബായ് ക്രീക്ക് ഹാര്‍ബറിലേക്കുള്ള പടിഞ്ഞാറന്‍ പ്രവേശന കവാടത്തിലേക്ക് നയിക്കുന്ന 740 മീറ്റര്‍ നീളമുള്ള മൂന്ന് വരി പാലത്തിന്റെ നിര്‍മ്മാണം ആര്‍ടിഎ കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ നാദ് അല്‍ ഹമര്‍-റാസ് അല്‍ ഖോര്‍ റോഡ് ഇന്റര്‍സെക്ഷനില്‍ നിന്നുള്ള ഗതാഗതം സുഗമമാക്കുന്നതിന്, പുതുതായി പൂര്‍ത്തിയാക്കിയ പ്രദേശങ്ങളിലേക്കും കെട്ടിടങ്ങളിലേക്കും പ്രവേശന, എക്‌സിറ്റ് പോയിന്റുകള്‍ക്കൊപ്പം ഓരോ ദിശയിലും നാല് വരികളുള്ള 1.5 കിലോമീറ്റര്‍ പുതിയ റോഡും ആര്‍ടിഎ നിര്‍മ്മിച്ചുവെന്നും അല്‍ തായര്‍ പറഞ്ഞു.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.