international boat show
Posted By Editor Posted On

international boat show: അബുദാബി രാജ്യാന്തര ബോട്ട് ഷോ തീയതി പ്രഖ്യാപിച്ചു; ടിക്കറ്റില്‍ വിലക്കിഴിവ്

അബുദാബി: അബുദാബി രാജ്യാന്തര ബോട്ട് ഷോ (international boat show) തീയതി പ്രഖ്യാപിച്ചു. ബോട്ടുകളുടെ പുത്തന്‍ മോഡലുകളെ അവതരിപ്പിക്കുന്ന അബുദാബി രാജ്യാന്തര ബോട്ട് ഷോ നവംബര്‍ 24 – 27 വരെ നടക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ അത്യാധുനിക ബോട്ടുകളും പരമ്പരാഗത മത്സ്യബന്ധന യാനങ്ങളും ആഡംബര യോട്ടുകളും അടക്കം ബോട്ടുകളുടെ വമ്പന്‍ നിരയാണ് രാജ്യാന്തര ഷോയില്‍ അണിനിരക്കുന്നത്.

ഒരു ദിവസം കാലാവധിയുള്ള ടിക്കറ്റ് ഉപയോഗിച്ച് ഷോയുടെ എല്ലാ മേഖലയിലേക്കും പ്രവേശിക്കാം. ആഡംബര യോട്ട് നിര്‍മാതാക്കളുടെ പുതുപുത്തന്‍ മോഡലുകള്‍ മേളയില്‍ അവതരിപ്പിക്കും. അബുദാബി നാഷനല്‍ എക്‌സിബിഷന്‍ കമ്പനിയുടെ മറീനാ ഹാളിലും പരിസരത്തുമായാണ് പ്രദര്‍ശനം.
ബോട്ട് ഷോയുടെ ടിക്കറ്റുകള്‍ നേരത്തെ എടുക്കുന്നവര്‍ക്ക് 50 ശതമാനം വിലക്കിഴിവ് സംഘാടകര്‍ പ്രഖ്യാപിച്ചു. ഏര്‍ലി ബേര്‍ഡ് ടിക്കറ്റ് എന്നു പേരിട്ടിരിക്കുന്ന ഓഫര്‍ ടിക്കറ്റുകള്‍ ഈ മാസം 20 വരെ ബുക്ക് ചെയ്യാം.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.