indian domestic travel
Posted By Editor Posted On

flight rates increased: അവധിയ്ക്ക് നാട്ടില്‍ പോയ പ്രവാസികള്‍ പ്രതിസന്ധിയില്‍; വിമാന നിരക്ക് ക്രമാതീതമായി വര്‍ധിപ്പിച്ചു

ഷാര്‍ജ: അവധിയ്ക്ക് നാട്ടില്‍ പോയ പ്രവാസികള്‍ യുഎഇയിലേക്ക് തിരിച്ചെത്താന്‍ ബുദ്ധിമുട്ടുന്നു. ക്രമാതീതമായി വര്‍ധിപ്പിച്ച വിമാന നിരക്കാണ് (flight rates increased) അവര്‍ക്ക് തടസ്സമാകുന്നത്. കേരളത്തില്‍നിന്ന് യു.എ.ഇ. യിലേക്കുള്ള യാത്രയ്ക്ക് പൊള്ളുന്ന നിരക്കാണ് വിമാന കമ്പനികള്‍ ഈടാക്കുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ ഒരേ ദിശയിലേക്കുള്ള ടിക്കറ്റെടുത്താണ് മിക്ക കുടുംബങ്ങളും നാട്ടിലേക്ക് പോയത്. നിരക്ക് കുറയുമ്പോള്‍ മടക്ക ടിക്കറ്റെടുക്കാം എന്ന ചിന്തയിലാണ് നാട്ടിലെത്തിയതെങ്കിലും അവധി തീരുമ്പോള്‍ ആശങ്ക കൂടുകയാണ് കുടുംബങ്ങള്‍ക്ക്.

മിക്കവര്‍ക്കും ഈ മാസം 25-നു മുമ്പ് ജോലിയില്‍ പ്രവേശിക്കണം. സ്‌കൂളുകളും ഓഗസ്റ്റ് 25-ന് തുറക്കും. ഇതുമുന്നില്‍ക്കണ്ട് 20- നുശേഷമുള്ള യാത്രാനിരക്കുകളാണ് വിമാനക്കമ്പനികള്‍ കുത്തനെ കൂട്ടിയിരിക്കുന്നത്. ഓഗസ്റ്റ് 20- മുതല്‍ 30- വരെയാണ് നിരക്കുകള്‍ ക്രമാതീതമായി വര്‍ധിപ്പിച്ചത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍നിന്ന് യു.എ.ഇ. യിലേക്ക് 40,000 രൂപ മുതല്‍ മുകളിലോട്ടാണ് വിമാന കമ്പനികള്‍ ഈടാക്കുന്നത്. ഈ സാഹചര്യത്തില്‍ സാധാരണ പ്രവാസി കുടുംബങ്ങളുടെ തിരിച്ചുവരവാണ് അനിശ്ചിതത്വത്തിലായത്. ചുരുങ്ങിയത് നാലുപേര്‍ അടങ്ങുന്ന ഒരു കുടുംബത്തിന് (expat family) കേരളത്തില്‍നിന്ന് യു.എ.ഇ. യിലെത്തണമെങ്കില്‍ ഒന്നരലക്ഷത്തിലധികം രൂപ വേണം.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.