uae industrial sector
Posted By Editor Posted On

uae industrial sector: വ്യാവസായിക മേഖലയിലും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാനൊരുങ്ങി യുഎഇ

ദുബായ്: വ്യാവസായിക മേഖലയിലും (uae Industrial sector) ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാനൊരുങ്ങി യുഎഇ. വ്യാവസായിക മേഖലയില്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതിന് സഹായിക്കാന്‍ യുഎഇയില്‍ പ്രത്യേക കേന്ദ്രം വരുന്നു. നാലാം വ്യാവസായിക വിപ്ലവ സാങ്കേതികവിദ്യ എന്നറിയപ്പെടുന്ന നിര്‍മിത ബുദ്ധിയും വെര്‍ച്വല്‍ റിയാലിറ്റിയും അടക്കമുള്ള പുത്തല്‍ സാങ്കേതിക മികവുകള്‍ ഉല്‍പാദന മേഖലയിലും സ്വീകരിക്കാനാണ് രാജ്യത്ത് കേന്ദ്രം സ്ഥാപിക്കുന്നത്. യു.എ.ഇ വ്യവസായ, അഡ്വാന്‍സ്ഡ് ടെക്‌നോളജി മന്ത്രാലയവും അബുദാബി പ്രതിരോധ സാങ്കേതിക കമ്പനിയായ ‘എഡ്ജ്’ ഗ്രൂപ്പുമാണ് കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക കരാറില്‍ ഒപ്പുവെച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ
യു.എ.ഇയുടെ വ്യാവസായിക മേഖലയെ ശക്തിപ്പെടുത്തുക എന്ന ദൗത്യമാണ് യു.എ.ഇ വ്യവസായ, അഡ്വാന്‍സ്ഡ് ടെക്‌നോളജി മന്ത്രാലയത്തെ ഏല്‍പിച്ചിരിക്കുന്നത്. മന്ത്രാലയത്തിലെ ടെക്നോളജി ഡെവലപ്മെന്റ് ആന്‍ഡ് അഡോപ്ഷന്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍ ഖാസിമും ‘എഡ്ജ്’ ഗ്രൂപ്പിലെ സ്ട്രാറ്റജി ആന്‍ഡ് പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സീനിയര്‍ വൈസ് പ്രസിഡന്റ് റെദ നിദാകൗവുമാണ് അബുദാബിയില്‍ കരാറില്‍ ഒപ്പുവെച്ചത്. വ്യവസായ, അഡ്വാന്‍സ്ഡ് ടെക്‌നോളജി മന്ത്രി സുല്‍ത്താന്‍ അല്‍ ജബ്ര്‍, പൊതുവിദ്യാഭ്യാസ, ഭാവി സാങ്കേതിക സഹമന്ത്രി ഡോ. സാറാ അല്‍ അമീരി തുടങ്ങിയ പ്രമുഖര്‍ ചടങ്ങിന് സാക്ഷികളായി.

ഓട്ടോമേഷനും മറ്റു സാങ്കേതികവിദ്യകളും (Automation and other technologies) എങ്ങനെ നിര്‍മാണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉപയോഗിക്കാമെന്നത് പരിശോധിക്കുകയും നടപ്പാക്കാന്‍ സഹായിക്കുകയുമാണ് കേന്ദ്രം ചെയ്യുകയെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ നൂതന സാങ്കേതികവിദ്യകള്‍ കാര്യക്ഷമത, ഉല്‍പാദനക്ഷമത, സുരക്ഷ, ഗുണനിലവാരം എന്നിവ വര്‍ധിപ്പിക്കുകയും അതേസമയം ചെലവ് കുറക്കുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് മന്ത്രി സുല്‍ത്താന്‍ അല്‍ ജബ്ര്‍ പറഞ്ഞു. വരാനിരിക്കുന്ന കേന്ദ്രം രാജ്യത്തിന്റെ വ്യാവസായിക പ്രതിരോധശേഷിയും മത്സരശേഷിയും വര്‍ധിപ്പിക്കുകയും സാമ്പത്തിക വൈവിധ്യവത്കരണം ത്വരിതപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.