mahzooz golden summer draw
Posted By Editor Posted On

mahzooz golden summer draw: മഹ്സൂസ് നറുക്കെടുപ്പിലൂടെ ഒരു കിലോഗ്രാം സ്വര്‍ണം സ്വന്തമാക്കാന്‍ ഇനിയും അവസരം

ദുബായ്: മഹ്സൂസ് നറുക്കെടുപ്പിലൂടെ ഒരു കിലോഗ്രാം സ്വര്‍ണം സ്വന്തമാക്കാന്‍ ഇനിയും അവസരം. മഹ്സൂസ് ഗോള്‍ഡന്‍ സമ്മര്‍ ഡ്രോ (mahzooz golden summer draw) അടുത്ത മാസത്തേക്ക് കൂടി നീട്ടിയതായി അധികൃതര്‍ അറിയിച്ചു. ജൂലൈ 30ന് നടന്ന നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്ക് ഒരു കിലോഗ്രാം സ്വര്‍ണം സമ്മാനമായി നല്‍കിയിരുന്നു. ഈ നറുക്കെടുപ്പ് ഓഗസ്റ്റ് മാസത്തിലും നടത്താനാണ് മഹ്‌സൂസ് അധികൃതരുടെ തീരുമാനം. 2022 ഓഗസ്റ്റ് മാസം മഹ്സൂസ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന എല്ലാ ഉപഭോക്താക്കളുടെയും ടിക്കറ്റുകള്‍ 2022 സെപ്തംബര്‍ മൂന്നിന് നടക്കുന്ന ഗോള്‍ഡന്‍ സമ്മര്‍ ഡ്രോയിലേക്ക് ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടും. ഗ്രാന്‍ഡ്, റാഫിള്‍ നറുക്കെടുപ്പുകള്‍ക്ക് പുറമെ ഗോള്‍ഡന്‍ സമ്മര്‍ ഡ്രോയില്‍ പങ്കെടുത്ത് ഒരു കിലോഗ്രാം 22 കാരറ്റ് സ്വര്‍ണം സ്വന്തമാക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ
എല്ലാ ആഴ്ചയിലും നടക്കുന്ന നറുക്കെടുപ്പുകളിലൂടെ 10,000,000 ദിര്‍ഹത്തിന്റെ ഗ്രാന്‍ഡ് പ്രൈസ്, 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം, മൂന്നാം സമ്മാനമായി 350 ദിര്‍ഹം എന്നിവ നേടാനുള്ള അവസരമാണ് ലഭിക്കുന്നത്. ഇതിന് പുറമെ റാഫിള്‍ ഡ്രോയില്‍ (raffle draw) വിജയികളാകുന്ന മൂന്നുപേര്‍ക്ക് ആകെ 300,000 ദിര്‍ഹവും സമ്മാനമായി ലഭിക്കുന്നു.
www.mahzooz.ae എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ മഹ്സൂസില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഓഗസ്റ്റ് മാസത്തിലെ ഗ്രാന്‍ഡ്, റാഫിള്‍ നറുക്കെടുപ്പുകളിലേക്കും ഇതിന് പുറമെ ഒരു കിലോഗ്രാം സ്വര്‍ണം സമ്മാനമായി നേടാന്‍ അവസരമൊരുക്കുന്ന ഗോള്‍ഡന്‍ സമ്മര്‍ ഡ്രോയിലേക്കും ഓരോ എന്‍ട്രി വീതം ലഭിക്കുന്നു.

‘മഹ്സൂസിനെ സംബന്ധിച്ചിടത്തോളം ജൂലൈ മാസം വളരെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. 10 മില്യന്‍ ദിര്‍ഹത്തിന്റെ ഗ്രാന്‍ഡ് പ്രൈസ് വിജയിയെ തെരഞ്ഞെടുക്കാനായി എന്നതു മാത്രമല്ല, ഗോള്‍ഡന്‍ സമ്മര്‍ ഡ്രോയിലൂടെ ഒരു കിലോഗ്രാം സ്വര്‍ണം നല്‍കാനുമായി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ ഈ പ്രത്യേക സ്വര്‍ണ സമ്മാനം വളരെ ആവേശത്തോട് കൂടിയാണ് സ്വീകരിക്കപ്പെട്ടത്. അതുകൊണ്ട് തന്നെ ഓഗസ്റ്റിലും ഒരു വിജയിക്ക് ഇത്തരത്തിലൊരു സ്വര്‍ണ സമ്മാനം നേടുന്നതിന് അവസരം നല്‍കുന്നതിനായി ഞങ്ങള്‍ ഗോള്‍ഡന്‍ സമ്മര്‍ ഡ്രോ നീട്ടാന്‍ തീരുമാനിച്ചു’- മഹ്സൂസിന്റെ മാനേജിങ് ഓപ്പറേറ്ററായ ഈവിങ്സ് എല്‍എല്‍സി സിഇഒ ഫരീദ് സാംജി പറഞ്ഞു.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.