homelane interio
Posted By Editor111 Posted On

homelane interio: സ്വന്തം വീട് നിർമ്മിക്കാനും മനോഹരമായി ഡിസൈൻ ചെയ്യാനും അബുദാബി നിവാസികൾ പഠിക്കുന്നു

അബുദാബി : സ്വന്തമായി ഒരു വീട് എന്ന് ആഗ്രഹമുള്ള എമിറാത്തി കുടുംബങ്ങൾക്ക് തങ്ങളുടെ വീടിന്റെ നിർമാണം ,ബജറ്റ് ,ഡിസൈൻ തുടങ്ങിയ കാര്യങ്ങളക്കുറിച്ച് കൂടുതൽ പഠിക്കാനായി പരിശീലന ശിൽപശാല നടത്തി. യു.എ.ഇ ജനറൽ വിമൻസ് യൂണിയനാണ് പരിപാടി സംഘടിപ്പിച്ചത്. ശരിയായ ഭവന ആസൂത്രണത്തെക്കുറിച്ചുള്ള കുടുംബത്തിന്റെ അവബോധം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് പരിപാടി നടത്തിയത്.

പുതിയ വീട് പണിയുന്നതിനോ നിലവിലുള്ള വീട് നവീകരിക്കുന്നതിനോ ആസൂത്രണം ചെയ്യുന്ന പ്രക്രിയയ്‌ക്ക് പിശകുകൾ ഒഴിവാക്കാനും ഉയർന്ന ആശയം യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവരാനും സാധിക്കുന്നതാണ്.
വീട് നിർമ്മാണനത്തിന്റെ ശാസ്ത്രീയ, എഞ്ചിനീയറിംഗ്, ഡിസൈൻ തുടങ്ങിയ വശങ്ങളിലേക്കുള്ള പ്രവേശനം,സ്വയം പഠനം എന്നിവ ആവശ്യമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ

ഗുണനിലവാരം നോക്കി ഏറ്റവും കുറഞ്ഞ ചെലവിൽ വീട് നിർമ്മിക്കാൻ വിദഗ്ധരുടെ സഹായം ആവശ്യമാണ്. അവരവർ ആസൂത്രണം ചെയ്ത വീടിനെക്കുറിച്ചുള്ള സ്വന്തം കാഴ്ചപ്പാട് പ്രകടിപ്പിക്കാനും അതേപോലെ എഞ്ചിനീയറിംഗ് കൺസൾട്ടന്റിന് അവരുടെ അഭിപ്രായം പറയാനും അവസരം നൽകുന്നത് നല്ല കാര്യമാണെന്നും പറയുന്നു.കൺസൾട്ടൻറ് പ്ലാൻ തയ്യാറാക്കി പൂർത്തിയാകുമ്പോഴും അത് നടപ്പിലാക്കുന്നതിന് മുമ്പും അത് അവലോകനം ചെയ്യാൻ കുടുംബത്തിന് മതിയായ സമയം ലഭിക്കുമെന്നും പരിശീലനത്തിൽ പറയുന്നു.

Comments (0)

Leave a Reply

Your email address will not be published.