indian domestic travel
Posted By Editor111 Posted On

ഗള്‍ഫ് കുടിയേറ്റം കുറയുന്നതായി റിപ്പോര്‍ട്ട്

മുംബൈ: ഗള്‍ഫ് കുടിയേറ്റം കുറയുന്നതായി റിപ്പോര്‍ട്ട്. വിദേശകാര്യമന്ത്രാലയത്തിലെ എമിഗ്രേഷന്‍ ക്ലിയറന്‍സിന്റെ കണക്കുപ്രകാരം കേരളം ഉൾപ്പെടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള കുടിയേറ്റം കുറയുന്നതായി റിപ്പോർട്ട്.

ജി.സി.സി. രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം 2015-ലെ 7.6 ലക്ഷത്തില്‍നിന്ന് 2020-ല്‍ 90,000 ആയി ചുരുങ്ങി. അതേസമയം, അമേരിക്ക, ബ്രിട്ടന്‍, സിങ്കപ്പുര്‍പോലുള്ള വികസിതരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കൂടുകയും ചെയ്തു.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ

കോവിഡ് പ്രശ്നം രൂക്ഷമായതോടെ ഗള്‍ഫ് നാടുകളിലുണ്ടായ തൊഴില്‍നഷ്ടം, സാമ്പത്തികപ്രതിസന്ധി, സൗദി, കുവൈത്ത്, ഖത്തര്‍പോലുള്ള രാജ്യങ്ങളില്‍ തൊഴില്‍രംഗത്ത് തദ്ദേശവത്കരണം നടപ്പാക്കല്‍, അമേരിക്ക, ബ്രിട്ടന്‍, സിങ്കപ്പുര്‍പോലുള്ള വികസിതരാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിലെ വര്‍ധന തുടങ്ങിയവയെല്ലാം ഈ മാറ്റത്തിനു കാരണമായിട്ടുണ്ടെന്ന് പഠനം നിരീക്ഷിക്കുന്നു.

2020-ല്‍ ഗള്‍ഫിലേക്കുള്ള എമിഗ്രേഷന്‍ ക്ലിയറന്‍സില്‍ പകുതിയും ഉത്തര്‍പ്രദേശ്, ബിഹാര്‍, ഒഡിഷ, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍നിന്നായിരുന്നു. തൊഴിലിനായുള്ള കുടിയേറ്റത്തിലെ ഈ മാറ്റം പ്രവാസികള്‍ രാജ്യത്തേക്കയക്കുന്ന പണത്തിന്റെ വിതരണത്തിലും വലിയ മാറ്റമുണ്ടാക്കി. റിസര്‍വ് ബാങ്കിന്റെ ഗവേഷണവിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

2016-17-ല്‍ രാജ്യത്തെത്തുന്നതിന്റെ 19 ശതമാനം പ്രവാസിപ്പണവും കേരളത്തിലേക്കായിരുന്നു. 2020-21-ല്‍ ഇത് 10.2 ശതമാനമായി ചുരുങ്ങി. അതേസമയം, മഹാരാഷ്ട്രയുടെ വിഹിതം 2016-17-ലെ 16.7 ശതമാനത്തില്‍നിന്ന് 35.2 ശതമാനത്തിലേക്കുയര്‍ന്നു. കേരളത്തെ രണ്ടാമതാക്കി മഹാരാഷ്ട്ര മുന്നിലെത്തി.

Comments (0)

Leave a Reply

Your email address will not be published.