gold souk
Posted By Editor Posted On

gold souk : ദുബായിലെ ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്

ദുബായിലെ സ്വര്‍ണവില (gold souk) യില്‍ മാറ്റം. സ്വര്‍ണവില ഔണ്‍സിന് 6066.56 ലാണ് വ്യാപാരം നടക്കുന്നത്. വാര്‍ത്തകളും വിവരങ്ങളും തത്സമയം അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ 24K ഗ്രാമിന്റെ സ്വര്‍ണവില 200.00 ദിര്‍ഹമായി ആരംഭിച്ചപ്പോള്‍ 22K, 21K, 18K എന്നിവ യഥാക്രമം 188.00 ദിര്‍ഹം, 179.25, 153.75 എന്നിങ്ങനെയാണ് വ്യാപാരം(trade) നടക്കുന്നത്.

എന്താണ് കാരറ്റ്?
സ്വര്‍ണത്തിന്റെ കാരറ്റ് എന്താണെന്ന് അറിയാം. സ്വര്‍ണത്തിന്റെ അളവ്, പരിശുദ്ധി എന്നിവയുടെ മാനദണ്ഡമാണ് കാരറ്റ്. 24കെ, 22കെ, 18കെ എന്നിവ തമ്മിലുള്ള വ്യത്യാസം മനസിലാക്കുന്നതിനുമുമ്പുതന്നെ എന്താണ് കാരറ്റ് എന്ന് അറിഞ്ഞിരിക്കണം. അടിസ്ഥാനപരമായി സ്വര്‍ണത്തിന്റെ പരിശുദ്ധി അളക്കുന്നതാണ് കാരറ്റ്. കാരറ്റേജ് കൂടുന്നതനുസരിച്ച് സ്വര്‍ണത്തിന്റെ പരിശുദ്ധിയും കൂടും. 24കെ, 22കെ, 18കെ എന്നീ അളവുകളിലുള്ള സ്വര്‍ണത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ മനസിലാക്കം.
24 കാരറ്റ്
24 കാരറ്റ് സ്വര്‍ണത്തെയാണ് പരിശുദ്ധ സ്വര്‍ണം അല്ലെങ്കില്‍ നൂറു ശതമാനം സ്വര്‍ണം എന്നു വിളിക്കുന്നത്. അതായത് സ്വര്‍ണത്തിന്റെ 24 ഭാഗങ്ങളിലും മറ്റൊരു ലോഹത്തിന്റെയും അംശമുണ്ടായിരിക്കുകയില്ല. 99.9 ശതമാനം പരിശുദ്ധമായ ഈ സ്വര്‍ണത്തിന്റെ നിറം തിളങ്ങുന്ന മഞ്ഞയാണ്. 24കെ-യ്ക്കുമുകളില്‍ മികച്ച സ്വര്‍ണമില്ലെന്നു നിങ്ങള്‍ മനസിലാക്കണം.
22 കാരറ്റ്
22കെ സ്വര്‍ണാഭരണമെന്ന് ഉദ്ദേശിക്കുന്നത് ആഭരണത്തിന്റെ 22 ഭാഗം സ്വര്‍ണവും ബാക്കി മറ്റു ലോഹങ്ങളുമെന്നാണ്. ഇത് സാധാരണയായി ആഭരണ നിര്‍മാണത്തിനാണ് ഉപയോഗിക്കുന്നത്. 22കെ സ്വര്‍ണത്തിന്റെ നൂറു ശതമാനത്തില്‍ 91.67 ശതമാനം ശുദ്ധസ്വര്‍ണവും ബാക്കി 8.33 ശതമാനം വെള്ളി, നാകം, നിക്കല്‍, ലോഹക്കൂട്ടുകള്‍ എന്നിവയുമാണ്. ഇങ്ങനെ മറ്റു ലോഹങ്ങള്‍ ചേരുന്നതുകൊണ്ട് സ്വര്‍ണത്തിന് കൂടുതല്‍ ഉറപ്പു ലഭിക്കുകയും ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുകയും ചെയ്യുന്നു.
18 കാരറ്റ്
18കെ സ്വര്‍ണമെന്നു പറയുന്നത് 75 ശതമാനം സ്വര്‍ണവും 25 ശതമാനം ചെമ്പ്, വെള്ളി തുടങ്ങിയ ലോഹങ്ങളുമാണ്. മിക്കപ്പോഴും കല്ലു പതിപ്പിച്ച സ്വര്‍ണാഭരണങ്ങളും വജ്രാഭരണങ്ങളും 18കെ സ്വര്‍ണത്തിലാണുണ്ടാക്കുന്നത്. 24കെ, 22കെ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ സ്വര്‍ണത്തിനു വില കുറവാണ.് മാത്രമല്ല ഇതിന് താരതമ്യേന മങ്ങിയ സ്വര്‍ണനിറമാണുള്ളത്.
സ്വര്‍ണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
24 കാരറ്റ്= 100 ശതമാനം സ്വര്‍ണം അല്ലെങ്കില്‍ ശുദ്ധമായ സ്വര്‍ണം
22 കാരറ്റ്= 91.7 ശതമാനം സ്വര്‍ണം
18 കാരറ്റ്= 75 ശതമാനം സ്വര്‍ണം
14 കാരറ്റ്= 58.3ശതമാനം സ്വര്‍ണം
12 കാരറ്റ്= 50 ശതമാനം സ്വര്‍ണം
10 കാരറ്റ്= 41.7 ശതമാനം സ്വര്‍ണം

info

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.