indian domestic travel
Posted By Editor Posted On

uae kerala flight: കേരളത്തിലെ മോശം കാലാവസ്ഥ: വിമാനം വഴിതിരിച്ച് വിടുന്നു, വലഞ്ഞ് യാത്രക്കാര്‍

ദുബായ്: കേരളത്തിലെ മോശം കാലാവസ്ഥയില്‍ വലഞ്ഞ് വിമാന യാത്രക്കാര്‍. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു കോഴിക്കോട്ടേക്കു പുറപ്പെട്ട 5 വിമാനങ്ങള്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടു(uae kerala flight). വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ ഷാര്‍ജ, അബുദാബി എന്നിവിടങ്ങളില്‍ നിന്നുള്ള എയര്‍ അറേബ്യ, അബുദാബിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ബഹ്‌റൈനില്‍ നിന്നുള്ള ഗള്‍ഫ് എയര്‍, ദോഹയില്‍ നിന്നുള്ള ഖത്തര്‍ എയര്‍വെയ്‌സ് വിമാനങ്ങളാണ് തിരിച്ചുവിട്ടത്.

ഖത്തര്‍ എയര്‍വെയ്‌സ് ഒഴികെയുള്ള വിമാനങ്ങള്‍ കാലാവസ്ഥ അനുകൂലമായതിനെ തുടര്‍ന്നു കോഴിക്കോട് വിമാനത്താവളത്തില്‍ മടങ്ങിയെത്തി. വിമാനങ്ങള്‍ വഴിതിരിച്ച് വിടുന്നത് പതിവായതിനാല്‍ പ്രവാസികള്‍ അടക്കമുള്ളവര്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.