social media post
Posted By Editor Posted On

social media post: സൗജന്യ യാത്രാ ടിക്കറ്റ്; സോഷ്യല്‍ മീഡിയ പോസ്റ്റുമായി ബന്ധപ്പെട്ട വിശദീകരണവുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍

സൗജന്യ യാത്രാ ടിക്കറ്റുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റിനെ (social media post) കുറിച്ചുള്ള വിശദീകരണവുമായി എമിറേറ്റ്‌സ്. എമിറേറ്റ് എയര്‍ലൈന്‍ അവധിക്കാല സമ്മാനങ്ങള്‍ നല്‍കുന്നു എന്നത്തരത്തിലുള്ള സോഷ്യല്‍ മീഡിയ പോസ്റ്റ് വ്യാജമാണെന്ന് എമിറേറ്റ്‌സ് അറിയിച്ചു. എല്ലാ വിവരങ്ങളും അറിയുന്നതിനായി ഔദ്യോഗിക സോഷ്യല്‍ മീഡിയ ചാനലുകള്‍ സന്ദര്‍ശിക്കണമെന്നും എമിറേറ്റ്‌സ് എയര്‍ലൈന്‍ യാത്രക്കാരോട് ആവശ്യപ്പെട്ടു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ
നാല് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ യൂറോപ്പിലേക്കോ ഏഷ്യന്‍ രാജ്യങ്ങളിലേക്കോ യാത്ര ചെയ്യാന്‍ അവധിക്കാല സമ്മാനമായി രണ്ട് റൗണ്ട് ട്രിപ്പ് ടിക്കറ്റുകള്‍ നേടാം എന്ന തരത്തിലുള്ള പോസ്റ്റാണ് സോഷ്യല്‍ മീഡിയത്തില്‍ വൈറലായത്. സമാനമായ രീതിയില്‍ ജൂണില്‍, എമിറേറ്റ്സിന് (emirate airline) 10,000 ദിര്‍ഹം റിവാര്‍ഡ് നല്‍കുന്നു എന്നതരത്തിലുള്ള വ്യാജ സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലായിരുന്നു. അതിനായി മത്സരത്തില്‍ പങ്കെടുത്ത് 10,000 ദിര്‍ഹം വിജയിക്കണമെന്നാണ് പോസ്റ്റില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

യു.എ.ഇയിലെ പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍ യു.എ.ഇ നിവാസികള്‍ക്ക് സൈബര്‍ തട്ടിപ്പില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് ഔദ്യോഗികവും വിശ്വസനീയവുമായ സ്രോതസ്സുകളിലൂടെ മാത്രം വിവരങ്ങള്‍ ഉറവിടമാക്കാന്‍ ആവശ്യപ്പെടുന്ന ഉപദേശങ്ങള്‍ വീണ്ടും വീണ്ടും നല്‍കുന്നു. സെബര്‍ സ്‌കാമുകളില്‍ നിന്ന് വഞ്ചിതരാകാതിരിക്കാന്‍ ഓണ്‍ലൈനില്‍ പണം കൈമാറുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതരും ബാങ്കുകളും താമസക്കാരെ നിരന്തരം ഉപദേശിക്കാറുണ്ട്.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.