sharjah police online complaint
Posted By Editor Posted On

sharjah police online complaint: യുഎഇ: സ്പായ്ക്കും മസാജിനും ക്ഷണം, കത്തി മുനയില്‍ നിര്‍ത്തി കൊള്ള; തട്ടിപ്പ് സംഘം പിടിയില്‍

ഷാര്‍ജ: ആളുകളെ കത്തി മുനയില്‍ നിര്‍ത്തി കൊള്ള നടത്തുന്ന തട്ടിപ്പ് സംഘം പിടിയില്‍. വിവിധ തരം മസാജുകളും സ്പായും നല്‍കാമെന്നു പറഞ്ഞ് ബിസിനസ് കാര്‍ഡുകള്‍ വിതരണം ചെയ്ത് കുറ്റകൃത്യം നടത്തുന്ന സംഘമാണ് ഷാര്‍ജ പൊലീസിന്റെ (sharjah police online complaint) പിടിയിലായത്. സ്പാ, മസാജ് സേവനങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കി, ആളുകളെ കത്തിമുനയില്‍ നിര്‍ത്തി കൊള്ളയടിക്കുന്ന വ്യാജ മസാജ് പാര്‍ലര്‍ സംഘമാണിവര്‍. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ഏഷ്യന്‍ സംഘത്തിന്റെ തട്ടിപ്പിന് ഇരകളായിട്ടുണ്ടെങ്കിലും അപമാനം ഭയന്നു പരാതിപ്പെടാത്തതാണ് ഇത്തരക്കാര്‍ക്ക് സൗകര്യമാകുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ
മസാജിനായി എത്തുന്നവരെ സംഘം ബ്ലാക്ക്‌മെയില്‍ ചെയ്യുകയും കത്തിമുനയില്‍ നിര്‍ത്തി അവരുടെ പണവും വിലപിടിപ്പുള്ള സാധനങ്ങളും തട്ടിയെടുക്കുകയുമാണ് ഇവര്‍ ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. റോള ഏരിയയില്‍ പ്രതികളിലൊരാള്‍ ഇത്തരം ബിസിനസ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് എത്തിയതെന്ന് ഷാര്‍ജ പൊലീസ് സിഐഡി വിഭാഗം ഡയറക്ടര്‍ കേണല്‍ ഒമര്‍ അബു സൗദ് പറഞ്ഞു.

പ്രത്യേക സംഘം പ്രതിയുടെ വീട് കണ്ടെത്തുകയും അവിടെ പരിശോധന നടത്തുകയും ചെയ്തു. പെട്ടികള്‍ നിറയെ മസാജ് സര്‍വീസുകളുടെ നിരവധി ബിസിനസ് കാര്‍ഡുകള്‍ കണ്ടെത്തി. ഇതിനു പുറമേ പലതരത്തിലും വലുപ്പത്തിലുമുള്ള കത്തികളും കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മറ്റു പ്രതികളെ കുറിച്ച് വിവരം ലഭിച്ചതും അവരെ പിടികൂടിയതും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ
അറസ്റ്റിലായ മുഴുവന്‍ പ്രതികളും കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ടവര്‍ക്ക് കൈമാറുകയും ചെയ്തു. ജനങ്ങള്‍ ഇത്തരം തട്ടിപ്പുകാരെ ശ്രദ്ധിക്കണമെന്നും ഇതുപോലുള്ള കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ അധികാരികളെ അറിയിക്കണമെന്നും ഷാര്‍ജ പൊലീസ് പറഞ്ഞു.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.