mahzooz draw gold price
Posted By Editor Posted On

mahzooz draw gold price: മെഹ്‌സൂസ് നറുക്കെടുപ്പിലൂടെ ഇന്ത്യന്‍ പ്രവാസി ഒരു കിലോ സ്വര്‍ണം സമ്മാനം സ്വന്തമാക്കി

ദുബായ്: മെഹ്‌സൂസ് നറുക്കെടുപ്പിലൂടെ ഇന്ത്യന്‍ പ്രവാസി ഒരു കിലോ സ്വര്‍ണം സമ്മാനം (mahzooz draw gold price) സ്വന്തമാക്കി. ബെംഗളൂരു സ്വദേശി മുഹമ്മദ് ഷുഹൈബ് ആണ് ആ ഭാഗ്യവാന്‍. മെഹ്‌സൂസ് നറുക്കെടുപ്പിന്റെ ഗോള്‍ഡന്‍ സമ്മര്‍ പ്രെമോഷനിലൂടെയാണ് മുഹമ്മദ് ഷുഹൈബ് ഒരു കിലോ സ്വര്‍ണ സ്വന്തമാക്കിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ
”ഒരു കിലോ സ്വര്‍ണം എനിക്കാണെന്ന് ഫോണ്‍ കോള്‍ ലഭിച്ചപ്പോള്‍ ശരിക്കും ത്രില്ലടിച്ചു. ആദ്യം എനിക്കത് വിശ്വസിക്കാന്‍ സാധിച്ചില്ല. സംശയം തീര്‍ക്കാന്‍ വീണ്ടും അവരുടെ ഓഫീസിലേക്ക് വിളിച്ചു. സ്വര്‍ണം ലഭിച്ചിരുന്നെങ്കില്‍ സ്വപ്നം കണ്ടിരുന്നു. ഇത്രയും വലിയ സമ്മാനം ലഭിച്ചുവെന്ന് ഞാന്‍ ഇതുവരെ എന്റെ ബന്ധുക്കളോടോ കുടുംബാംഗങ്ങളോടോ പോലും പറഞ്ഞിട്ടില്ല. നാട്ടിലുള്ള കുടുംബത്തിന് ഈ സമ്മാനം വലിയ ഗുണം ചെയ്യും. എന്റെ രണ്ടു പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനും സാധിക്കും”- മുഹമ്മദ് ഷുഹൈബ് പറഞ്ഞു.

അഞ്ചു വര്‍ഷമായി ഇദ്ദേഹം യുഎഇയില്‍ എത്തിയിട്ട്. 2017 മുതല്‍ അബുദാബിയിലെ ഒരു സ്ഥാപനത്തില്‍ ഹ്യൂമണ്‍ റിസോഴ്‌സസ് അഡ്മിനിട്രറ്ററാണ് ഈ നാല്‍പ്പത്തിരണ്ടുകാരന്‍. അതേസമയം വിനു സുരേഷ്, മണിരാജ് മാരിയപ്പന്‍ എന്നീ ഇന്ത്യക്കാര്‍ക്ക് നറുക്കെടുപ്പിലൂടെ 100,000 ദിര്‍ഹം വീതം സമ്മാനം ലഭിച്ചു.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.