global village start
Posted By Editor Posted On

global village start: ഏറെ ആകര്‍ഷണങ്ങളും പുതുമകളുമായി ഗ്ലോബല്‍ വില്ലേജ് പുതിയ സീസണ്‍ ഒരുങ്ങുന്നു

ദുബായ്: ഏറെ ആകര്‍ഷണങ്ങളും പുതുമകളുമായി ഗ്ലോബല്‍ വില്ലേജ് പുതിയ സീസണ്‍ (global village start) ഒരുങ്ങുന്നു. ആഗോള ഗ്രാമത്തിലെ ആഘോഷങ്ങള്‍ ഒക്‌ടോബര്‍ 25ന് ആരംഭിക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ നടന്നു വരികയാണ്. 2022 ഒക്‌ടോബര്‍ മുതല്‍ 2023 ഏപ്രില്‍ വരെയാണ് 27ാമത് സീസണ്‍ അരങ്ങേറുക. ലോകരാജ്യങ്ങള്‍ സംഗമിക്കുന്ന ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ 27ാം സീസണില്‍ 27 പവലിയനുകളുണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു. ഒമാനിന്റെയും ഖത്തറിന്റെയും പവലിയനുകള്‍ ഇത്തവണ പുതുമകളോടെയാണ് മേളയിലെത്തുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ
എല്ലാ തവണത്തെയും പോലെ പുതിയ ആകര്‍ഷകങ്ങളും വിനോദങ്ങളും പരിചയപ്പെടുത്തിയാണ് ഇത്തവണയും ആഗോള ഗ്രാമം ഒരുങ്ങുന്നത്. ഗ്ലോബല്‍ വില്ലേജ് പ്രീമിയം, എമിറാത്തി ഡിസ്‌കവറി, പാചക പാതകള്‍, ജിവി ഫുള്ളി ലോഡഡ് എന്നിവ പുതിയ സീസണില്‍ അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത പാക്കേജുകളാണ്. സന്ദര്‍ശകര്‍ക്ക് മികച്ച അനുഭവം നല്‍കുന്നതിനാണ് പരിശ്രമിക്കുകയെന്ന് ഗ്ലോബല്‍ വില്ലേജ് മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ജാക്കി എല്ലെന്‍ബി പറഞ്ഞു.

കഴിഞ്ഞ സീസണില്‍ ലോകമെമ്പാടുമുള്ള 80ലധികം സംസ്‌കാരങ്ങളെ പ്രതിനിധാനംചെയ്യുന്ന 26 പവലിയനുകളാണുണ്ടായിരുന്നത്(pavilions). യു.എ.ഇ, സൗദി അറേബ്യ, ബഹ്റൈന്‍, കുവൈത്ത്, അഫ്ഗാനിസ്താന്‍, ചൈന, ഈജിപ്ത്, ഇന്ത്യ, ഇറാന്‍, ഇറാഖ്, ജപ്പാന്‍, ദക്ഷിണ കൊറിയ, ലെബനന്‍, മൊറോകോ, പാകിസ്താന്‍, ഫലസ്തീന്‍, സിറിയ, തായ്ലന്‍ഡ്, തുര്‍ക്കി, യമന്‍, റഷ്യ, അമേരിക്ക, ആഫ്രിക്ക, യൂറോപ് എന്നിങ്ങനെയാണ് പവലിയനുകളുണ്ടായിരുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ
കഴിഞ്ഞ സീസണില്‍ എത്തിയത് 78 ലക്ഷം സന്ദര്‍ശകരായിരുന്നു. കോവിഡാനന്തരം ടൂറിസം മേഖലയില്‍ ദുബായുടെ തിരിച്ചുവരവ് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ഗ്ലോബല്‍ വില്ലേജ് സീസണ്‍. വില്ലേജിന്റെ, വെല്ലുവിളികള്‍ നിറച്ചതെങ്കിലും മികച്ചതും വിജയകരവും ദൈര്‍ഘ്യവുമായ സീസണാണ് കടന്നുപോയത്.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.