dubai can programme
Posted By Editor Posted On

dubai can programme: പ്ലാസ്റ്റിക് കുപ്പികളെ തുരത്തുന്നതിനായി ‘ദുബായ് കാന്‍’ പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കുന്നു

ദുബായ്: പ്ലാസ്റ്റിക് കുപ്പികളെ തുരത്തുന്നതിനായ ‘ദുബായ് കാന്‍’ പദ്ധതി (dubai can programme) കൂടുതല്‍ വ്യാപിപ്പിക്കുന്നു. വര്‍ഷാവസാനത്തോടെ 50 പുതിയ പൊതു സ്റ്റേഷനുകള്‍ സജ്ജമാക്കാനാണ് ദുബായ് അധികൃതരുടെ തീരുമാനം. ഇതോടെ ആകെ സ്റ്റേഷനുകളുടെ എണ്ണം 90 ആകും. പരിസ്ഥിതി സൗഹൃദ കുപ്പികളുടെ ഉപയോഗം കൂട്ടാനും വിവിധ കേന്ദ്രങ്ങളിലെ പൊതു സ്റ്റേഷനുകളില്‍ നിന്നു കുടിവെള്ളം സൗജന്യമായി നിറയ്ക്കാനും സൗകര്യമൊരുക്കുന്ന പദ്ധതിയാണ് ‘ദുബായ് കാന്‍’.
ജനങ്ങള്‍ കൂടുതലായി ഈ രീതി പിന്തുടരുന്നതോടെ വലിയതോതില്‍ മലിനീകരണം തടയാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരു ബോട്ടില്‍ കൈയില്‍ കരുതിയാല്‍ ഓരോ വ്യക്തിക്കും ഒന്നോ രണ്ടോ ബോട്ടില്‍ ഉപയോഗം ദിവസവും ഒഴിവാക്കാനാകും. ഇത്തരത്തില്‍ ഒരോരുത്തരും തീരുമാനമെടുത്താല്‍ ഓരോ മാസവും ഒഴിവാക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ കണക്ക് വലുതാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ
പലപ്പോഴും യാത്രകളിലും വിനോദ അവസരങ്ങളിലും വഴിയില്‍ കുടിവെള്ളം ലഭ്യമാകാത്തതാണ് കുപ്പിവെള്ളം വാങ്ങാന്‍ കാരണമാകുന്നത്. ‘ദുബായ് കാന്‍’ഇത് പരിഹരിക്കാനാണ് കുടിവെള്ള ശേഖരണ കേന്ദ്രങ്ങള്‍ (water refill stations) നഗരത്തിലുടനീളം സ്ഥാപിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ജനങ്ങള്‍ കൂടുതലായി എത്തിച്ചേരുന്ന സ്ഥലങ്ങളിലാണ് ‘റീ ഫില്‍’സ്‌റ്റേഷനുകള്‍ സ്ഥാപിച്ചത്. ദി ബീച്ച്, ജെബിആര്‍, വെസ്റ്റ് പാം ബീച്ച്, ലാമര്‍, കൈറ്റ് ബീച്ച്, സഫ, ജെല്‍ടി, അല്‍ ബര്‍ഷ, മുഷ്‌റിഫ്, സബീല്‍ പാര്‍ക്കുകള്‍, മറീന മാള്‍, മാള്‍ ഓഫ് ദി എമിറേറ്റ്‌സ്, ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാള്‍, മദീനത് ജുമൈറ, ദുബായ് ഹാര്‍ബര്‍ എന്നിവിടങ്ങളിലാണ് നിലവില്‍ സ്റ്റേഷനുകള്‍ ഉള്ളത്.
ജനങ്ങളുടെ മാനസികാവസ്ഥ മാറ്റുന്നതിലും പരിസ്ഥിതിക്ക് അനുകൂലമായ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും വലിയ പുരോഗതി കൈവരിക്കാന്‍ പദ്ധതിയിലൂടെ സാധിച്ചെന്ന് ദുബൈ സസ്‌റ്റൈനബിള്‍ ടൂറിസം വൈസ് ചെയര്‍മാന്‍ യൂസുഫ് ലൂത്ത പറഞ്ഞു. ഈ സംരംഭം മികച്ച വിജയമാണെന്ന് ഉറപ്പാക്കാന്‍ ആദ്യ ഘട്ടത്തിലെ വിജയത്തിലൂടെ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഫെബ്രുവരിയില്‍ തുടക്കമിട്ട ‘ദുബായ് കാനിന്’ വന്‍ സ്വീകാര്യതയാണു ലഭിച്ചത്. ഇതുവഴി 500 മില്ലിയുടെ 10 ലക്ഷത്തിലേറെ പ്ലാസ്റ്റിക് കുപ്പികളാണ് ഒഴിവാക്കിയത്. ഹോട്ടലുകള്‍, മാളുകള്‍, ഉല്ലാസ കേന്ദ്രങ്ങള്‍ തുടങ്ങിയവ ഇതുമായി സഹകരിക്കുന്നു.
പ്ലാസ്റ്റിക് കുപ്പികള്‍ ഉപേക്ഷിക്കുക, വാട്ടര്‍ ഫില്‍റ്ററുകള്‍ സ്ഥാപിക്കുക, ജീവനക്കാര്‍ക്ക് നിലവാരമുള്ള വെള്ളക്കുപ്പികള്‍ വിതരണം ചെയ്യുക തുടങ്ങിയ സുസ്ഥിരതാ രീതികള്‍ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് യുഎഇ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്. ദുബായില്‍ കഴിഞ്ഞ മാസം ഒന്നുമുതല്‍ കടകളില്‍ നിന്നു പ്ലാസ്റ്റിക് കവര്‍ കിട്ടാന്‍ 25 ഫില്‍സ് നല്‍കണം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ
റീട്ടെയ്ല്‍, ടെക്‌സ്‌റ്റൈല്‍, ഇലക്ട്രോണിക് സ്ഥാപനങ്ങള്‍, റസ്റ്ററന്റുകള്‍, ഫാര്‍മസികള്‍ എന്നിവയ്ക്കു പുറമേ ഇ-കൊമേഴ്സ് ഡെലിവറികള്‍ക്കും നിയന്ത്രണമുണ്ട്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക്(plastic bag) 2 വര്‍ഷത്തിനകം പൂര്‍ണനിരോധനം ഏര്‍പ്പെടുത്തും. അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിച്ചു.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.