intercity bus service
Posted By Editor Posted On

intercity bus service: യുഎഇ പ്രളയം; ഷാര്‍ജ – ഫുജൈറ ഇന്റര്‍സിറ്റി ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചു

യുഎഇയിലുണ്ട കനത്ത മഴയെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന ഷാര്‍ജ ഫുജൈറ ഇന്റര്‍സിറ്റി ബസ് സര്‍വീസുകള്‍ (intercity bus service) പുനരാരംഭിച്ചു. ഓഗസ്റ്റ് 3 ബുധനാഴ്ച മുതല്‍ സര്‍വീസ് പുനരാരംഭിച്ചതായി ഷാര്‍ജ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ യുഎഇയിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും എമിറേറ്റുകള്‍ക്കിടയിലുള്ള ഈ സര്‍വീസുകള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചിരുന്നു.

ഫുജൈറ വഴി ഖോര്‍ഫക്കാന്‍, കല്‍ബ എന്നിവിടങ്ങളിലേക്കുള്ള രണ്ട് റൂട്ടുകളിലെ സര്‍വീസുകളാണ് ( ലൈന്‍ 116 ഷാര്‍ജ-ഫുജൈറ-ഖോര്‍ഫക്കാന്‍, ലൈന്‍ 611 ഷാര്‍ജ-ഫുജൈറ-കല്‍ബ ) ഗതാഗത അതോറിറ്റി നിര്‍ത്തിവച്ചിരുന്നത്. അന്തരീക്ഷം ശാന്തമായതോടെ നിര്‍ത്തിവച്ചിരുന്ന മിക്ക സര്‍വീസുകളും അധികൃതര്‍ പുനരാരംഭിച്ചു തുടങ്ങി.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.