dubai duty free draw
Posted By Editor Posted On

dubai duty free draw: വര്‍ഷങ്ങളായുള്ള ശ്രമം ഫലം കണ്ടു; പ്രവാസി മലയാളിക്ക് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വന്‍തുക ഭാഗ്യസമ്മാനം

ദുബായ്: പ്രവാസി മലയാളിക്ക് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ (dubai duty free draw) വന്‍തുക ഭാഗ്യസമ്മാനം. കോശി വര്‍ഗീസ് എന്ന നാല്‍പ്പത്തിയെട്ടുകാരനാണ് ഒരു ദശലക്ഷം യുഎസ് ഡോളര്‍ (7.91 കോടി രൂപ) നേടിയ ഭാഗ്യവാന്‍. 0844 എന്ന നമ്പറാണ് കോശി വര്‍ഗീസിന് ഭാഗ്യം കൊണ്ടുവന്നത്. ഏതാനും ആഴ്ച മുന്‍പ് കൊച്ചിയില്‍ നിന്നും ദുബായിലേക്കുള്ള യാത്രയ്ക്കിടെയാണ് അദ്ദേഹം ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയര്‍ സീരീസ് 396 ടിക്കറ്റ് എടുത്തത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/H9iwkxVtGOT3cK25VzmDdQ
ദുബായില്‍ താമസിക്കുന്ന ഇദ്ദേഹം, ഡ്യൂട്ടി ഫ്രീയുടെ ഭാഗ്യപരീക്ഷണം നിരന്തരം നടത്തിയിരുന്ന വ്യക്തിയാണ്. ‘കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഞാനെന്റെ ഭാഗ്യം പരീക്ഷിക്കുകയായിരുന്നു. ഒടുവില്‍ അതില്‍ വിജയിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ദുബായ് ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദിയുണ്ട്’- കോശി വര്‍ഗീസ് പറഞ്ഞു. 1999ല്‍ മില്ലേനിയം മില്യണയര്‍ പ്രെമോഷന്‍ തുടങ്ങിയതിനു ശേഷം ഒരു ദശലക്ഷം യുഎസ് ഡോളര്‍ സ്വന്തമാക്കിയ 195-ാമത് ഇന്ത്യക്കാരനാണ് കോശി വര്‍ഗീസ്.
ഇന്നു തന്നെ നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ ഫൈനസ്റ്റ് സര്‍പ്രൈസ് ഡ്രോയില്‍(dubai duty free finest surprise draw) അര്‍ജുന്‍ സിങ് എന്ന ഇന്ത്യക്കാരന്‍ വീണ്ടും ആഡംബര ബൈക്ക് സ്വന്തമാക്കി. ബിഎംഡബ്യു ആര്‍ 9 ടി എന്ന വാഹനമാണ് അര്‍ജുന്‍ ഇന്ന് നേടിയത്. ജൂലൈ 20ന് നടന്ന നറുക്കെടുപ്പില്‍ അര്‍ജുന്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് സ്വന്തമാക്കിയിരുന്നു. ഭാഗ്യപരീക്ഷണം തുടരുമെന്ന് അര്‍ജുന്‍ പറഞ്ഞു. ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പ് ടിക്കറ്റുകള്‍ കൂടുതലും എടുക്കുന്നത് ഇന്ത്യക്കാരാണ്. അതിനാല്‍ തന്നെ വിജയികളും കൂടുതല്‍. ഇതില്‍ തന്നെ നല്ലൊരു ശതമാനവും മലയാളികളാണ്.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.