uae recovery
Posted By Editor Posted On

uae recovery: പ്രളയത്തിന് ശേഷം യുഎഇ സാധാരണ നിലയിലേക്ക്; ഇത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയം

ദുബായ്: പ്രളയത്തിന് ശേഷം യുഎഇ സാധാരണ ജീവിതത്തിലേക്ക് (uae recovery) കടന്നു. യുഎഇയില്‍ കഴിഞ്ഞയാഴ്ച പെയ്ത മഴ രാജ്യത്ത് വന്‍തോതിലുള്ള നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. ദുരിതത്തിലാക്കിയ പ്രളയത്തിന് ശേഷം ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് ഇപ്പോള്‍. പേമാരി ദുരിതം വിതച്ച മേഖലകള്‍ പൂര്‍ണമായും പൂര്‍വ സ്ഥിതിയിലേക്കു തിരിച്ചെത്തിയെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോ. അലി സലീം അല്‍ തുനൈജി വ്യക്തമാക്കി. വെള്ളപ്പൊക്കത്തെ തുടര്‍ന്നു തകര്‍ന്ന റോഡുകളില്‍ 98 ശതമാനവും ഗതാഗത യോഗ്യമായി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/LVHXXqKcAenIN4hOSDtvDO
സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളുടെയും വൊളന്റിയര്‍മാരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണു നിലവിലെ അവസ്ഥയിലേക്കു രാജ്യം മടങ്ങിയെത്തിയതെന്ന് അല്‍ തുനൈജി പറഞ്ഞു. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനാണു പ്രഥമ പരിഗണന നല്‍കിയതെന്നും ദുരിത മേഖലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതില്‍ വിജയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റസ്‌ക്യൂ, ആംബുലന്‍സ്, ട്രാഫിക്, സിവില്‍ ഡിഫന്‍സ്, ദുരന്തനിവാരണ സംഘം തുടങ്ങി വിവിധ വിഭാഗങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം സാധ്യമാക്കിയത്. വളരെ വലിയ ഉത്തരവാദിത്തമായിരുന്നു ഉണ്ടായിരുന്നത്. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനോടൊപ്പം അവരുടെ വസ്തുക്കള്‍ക്ക് സുരക്ഷിതത്വവും ഉറപ്പാക്കിയെന്നും ബ്രിഗേഡിയര്‍ പറഞ്ഞു. ഈ കാലയളവില്‍ വിവിധ സുരക്ഷാ ഏജന്‍സികള്‍ക്ക്(security agencies) 30,318 റിപ്പോര്‍ട്ടുകളാണ് വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ചത്. 1198 വാഹനങ്ങളും 4816 പേരും രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായെന്നും ബ്രിഗേഡിയര്‍ ജനറല്‍ ഡോ. അലി സലീം അല്‍ തുനൈജി വ്യക്തമാക്കി.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.