etihad rail real estate
Posted By Editor Posted On

etihad rail real estate: യുഎഇ: ഇത്തിഹാദ് റെയില്‍ രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഊര്‍ജം പകരും

യുഎഇയുടെ ദേശീയ റെയില്‍ ശൃംഖലയായ എത്തിഹാദ് റെയില്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും സുസ്ഥിരതയ്ക്കും സംഭാവന നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തിഹാദ് റെയില്‍ പൂര്‍ത്തിയായാല്‍ (etihad rail real estate) റിയല്‍ എസ്റ്റേറ്റ് മേഖലയാണ് ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുകയെന്ന് പ്രോപ്പര്‍ട്ടി അനലിസ്റ്റുകള്‍ പറയുന്നു.
സൂം പ്രോപ്പര്‍ട്ടി സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം സൗദി അറേബ്യന്‍ അതിര്‍ത്തിയില്‍ നിന്ന് ഒമാന്‍ അതിര്‍ത്തിയിലേക്ക് ഏഴ് എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന റെയില്‍ ശൃംഖല ഏഴ് എമിറേറ്റുകളിലെ 11 പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് രാജ്യത്തിന്റെ സാമ്പത്തിക ഭൂപ്രകൃതിയെ മാറ്റിമറിക്കും. 1200 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതി ഏഴ് എമിറേറ്റുകള്‍ തമ്മിലുള്ള വിടവ് നികത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നും യുഎഇ നിവാസികള്‍ക്ക് യാത്രാമാര്‍ഗം എളുപ്പമാക്കുന്നുവെന്നും പറയുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/LVHXXqKcAenIN4hOSDtvDO
റെന്റല്‍ മാര്‍ക്കറ്റിനും ഈ പദ്ധതി പ്രയോജനപ്പെടുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. പ്രവര്‍ത്തനസജ്ജമായാല്‍, ദുബായില്‍ നിന്ന് ഫുജൈറയിലെത്താന്‍ 50 മിനിറ്റും അബുദാബിയില്‍ നിന്ന് ഇത്തിഹാദ് റെയില്‍ വഴി 100 മിനിറ്റും എടുക്കും. ഈ എളുപ്പത്തിലുള്ള യാത്രാമാര്‍ഗം ഫുജൈറയിലെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിന്(property market) ഉത്തേജനം നല്‍കും.
നിലവില്‍ ജീവിതച്ചെലവ് കുറവായതിനാല്‍ നിരവധി പേര്‍ ഷാര്‍ജയില്‍ താമസിക്കുകയും ദുബായില്‍ ജോലി ചെയ്യുകയും ചെയ്യുന്നു. ഇത്തിഹാദ് റെയിലിന്റെ രണ്ടാം ഘട്ടം പ്രവര്‍ത്തനക്ഷമമാകുന്നതോടെ, ദുബായില്‍ ജോലി ചെയ്യുന്ന വാടകക്കാര്‍ക്ക് ഫുജൈറ മറ്റൊരു പ്രതീക്ഷയാകും. ഇത് അതിന്റെ വാടക വിപണിയെ ബാധിക്കും.

ഇത്തിഹാദ് റെയിലിന്റെ ജിസിസി രാജ്യങ്ങളിലേക്കുള്ള കണക്റ്റിവിറ്റി ഉയരുന്ന യുഎഇ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിനും ഗുണം ചെയ്യും. UAE 2050 Net Zero Initiative, UAE Centennial 2071 പ്രോജക്റ്റ് എന്നിവ പോലുള്ള യുഎഇയുടെ സാമ്പത്തിക ലക്ഷ്യങ്ങളുമായും അജണ്ടയുമായും ഇത് യോജിക്കുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/LVHXXqKcAenIN4hOSDtvDO
അതേസമയം പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകുമ്പോള്‍, റെയില്‍വേ 60 ദശലക്ഷം ടണ്‍ ചരക്കുകളും 36.5 ദശലക്ഷം യാത്രക്കാരും വഹിക്കും. അബുദാബിയില്‍ നിന്ന് ദുബായിലേക്ക് 50 മിനിറ്റിലും അബുദാബിയില്‍ നിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റിലും യാത്ര ചെയ്യാന്‍ റെയില്‍വേ സര്‍വീസ് അനുവദിക്കും. ഇത്തിഹാദ് റെയില്‍ (etihad rail) അടുത്തിടെ തങ്ങളുടെ ആദ്യത്തെ പാസഞ്ചര്‍ ട്രെയിന്‍ സ്റ്റേഷന്‍ ഫുജൈറയില്‍ സ്ഥാപിക്കുമെന്നും പൂര്‍ത്തിയായാല്‍ യുഎഇയിലുടനീളമുള്ള 11 പ്രദേശങ്ങളെ ബന്ധിപ്പിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.