big ticket new draw
Posted By Editor Posted On

big ticket new draw: പുതിയ നറുക്കെടുപ്പ് പ്രഖ്യാപിച്ച് അബുദാബി ബിഗ് ടിക്കറ്റ്; സ്വപ്‌നത്തില്‍ പോലുമില്ലാത്ത തുക സ്വന്തമാക്കാന്‍ അവസരം

പ്രവാസികൾക്ക് വീട്ടിൽ ഇരുന്ന് സൗജന്യമായി സിനിമ കാണാം

അബുദാബി: പുതിയ നറുക്കെടുപ്പ് പ്രഖ്യാപിച്ച് അബുദാബി ബിഗ് ടിക്കറ്റ് (big ticket new draw). ഈ നറുക്കെടുപ്പിലൂടെ സ്വപ്‌നത്തില്‍ പോലുമില്ലാത്ത തുക സ്വന്തമാക്കാന്‍ അവസരം ലഭിക്കും. ഓഗസ്റ്റ് മാസത്തില്‍ ടിക്കറ്റുകള്‍ സ്വന്തമാക്കാവുന്ന ‘മൈറ്റി 20 മില്യന്‍’ (Mighty 20 Million) നറുക്കെടുപ്പില്‍ രണ്ട് കോടി ദിര്‍ഹമായിരിക്കും (42 കോടിയിലധികം ഇന്ത്യന്‍ രൂപ) ഉറപ്പുള്ള ഒന്നാം സമ്മാനം.
സെപ്റ്റംബര്‍ മൂന്നാം തീയ്യതി നടക്കാനിരിക്കുന്ന തത്സമയ നറുക്കെടുപ്പിലായിരിക്കും വിജയിയെ പ്രഖ്യാപിക്കുക. 10 ലക്ഷം ദിര്‍ഹമാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യവാന് ഒരു ലക്ഷം ദിര്‍ഹവും നാലാം സമ്മാനം സ്വന്തമാക്കുന്നയാളിന് അന്‍പതിനായിരം ദിര്‍ഹവും ലഭിക്കും. സെപ്റ്റംബര്‍ മൂന്നിന് യുഎഇ സമയം വൈകുന്നേരം 7.30ന് നടക്കാനിരിക്കുന്ന നറുക്കെടുപ്പ്, ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയും യുട്യൂബ് ചാനലിലൂടെയും തത്സമയം കാണാം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/LVHXXqKcAenIN4hOSDtvDO
ഗ്രാന്റ് പ്രൈസിന് പുറമെ ഓരോ ആഴ്ചയും പ്രത്യേക സമ്മാനങ്ങളും ഈ മാസം വിജയികളെ കാത്തിരിക്കുന്നു. ഓരോ ആഴ്ചയിലും ടിക്കറ്റെടുക്കുന്നവരെ ഉള്‍പ്പെടുത്തി നടത്തുന്ന പ്രത്യേക ഇലക്ട്രോണിക് നറുക്കെടുപ്പില്‍ വിജയിയാവുന്ന ഭാഗ്യവാന്മാര്‍ക്ക് ഓരോ ആഴ്ചയും മൂന്ന് ലക്ഷം ദിര്‍ഹം വീതമാണ് സമ്മാനം ലഭിക്കുക.
വന്‍തുകയുടെ ഉറപ്പായ ക്യാഷ് പ്രൈസുകള്‍ക്ക് പുറമെ ഓഗസ്റ്റ് മാസത്തില്‍ വാങ്ങുന്ന ഡ്രീം കാര്‍ ടിക്കറ്റുകളിലൂടെ നിങ്ങളുടെ സ്വപ്ന വാഹനങ്ങള്‍ സ്വന്തമാക്കാനും അവസരമുണ്ട്. മസെറാട്ടി ഗിബ്ലി കാറാണ് സെപ്റ്റംബര്‍ മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ വിജയിയാവുന്നയാളിന് സമ്മാനമായി ലഭിക്കുക. ഒപ്പം ഒക്ടോബര്‍ മൂന്നിന് നടക്കാനിരിക്കുന്ന ഡ്രീം കാര്‍ നറുക്കെടുപ്പില്‍(dream car draw) ഇതാദ്യമായി രണ്ട് ജീപ്പ് ചെറോകി വാഹനങ്ങള്‍ രണ്ട് ഭാഗ്യവാന്മാരെ കാത്തിരിക്കുന്നു. ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ക്ക് 150 ദിര്‍ഹമാണ് വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും.

3,00,000 ദിര്‍ഹത്തിന്റെ ക്യാഷ് പ്രൈസ് നേടാനുള്ള പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിന്റെ വിശദവിവരങ്ങള്‍
പ്രൊമോഷന്‍ 1: ഓഗസ്റ്റ് 1 – 10, നറുക്കെടുപ്പ് തീയതി – ഓഗസ്റ്റ് 11 (വ്യാഴാഴ്ച)
പ്രൊമോഷന്‍ 2: ഓഗസ്റ്റ് 11 – 17, നറുക്കെടുപ്പ് തീയതി – ഓഗസ്റ്റ് 18 (വ്യാഴാഴ്ച)
പ്രൊമോഷന്‍ 3: ഓഗസ്റ്റ് 18 – 24, നറുക്കെടുപ്പ് തീയതി – ഓഗസ്റ്റ് 25 (വ്യാഴാഴ്ച)
പ്രൊമോഷന്‍ 4: ഓഗസ്റ്റ് 25 – 31, നറുക്കെടുപ്പ് തീയതി – സെപ്റ്റബര്‍ 1 (വ്യാഴാഴ്ച)
പ്രൊമോഷന്‍ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ക്യാഷ് ടിക്കറ്റുകള്‍ തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കപ്പെടുകയില്ല. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/LVHXXqKcAenIN4hOSDtvDO
ബിഗ് ടിക്കറ്റ് വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായോ അല്ലെങ്കില്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെയും അല്‍ ഐന്‍ വിമാനത്താവളക്കിലെയും ബിഗ് ടിക്കറ്റ് കൗണ്ടറുകള്‍ വഴി നേരിട്ടും ടിക്കറ്റുകള്‍ വാങ്ങാം. വരാനിരിക്കുന്ന നറുക്കെടുപ്പുകളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ക്കും മറ്റ് അറിയിപ്പുകള്‍ക്കും ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ (social media pages) സന്ദര്‍ശിക്കാം. വലിയ വിജയമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന് ബിഗ് ടിക്കറ്റ് അധികൃതര്‍ അറിയിച്ചു.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.