transport services restored
Posted By Editor Posted On

transport services restored: ഫുജൈറയിലേക്കും കല്‍ബയിലേക്കുമുള്ള ഗതാഗത സര്‍വീസുകള്‍ പുനരാരംഭിച്ച് ഷാര്‍ജ

ഫുജൈറയിലേക്കും കല്‍ബയിലേക്കുമുള്ള ഗതാഗത സര്‍വീസുകള്‍ പുനരാരംഭിച്ച് ഷാര്‍ജ (transport services restored). യുഎഇയിലുണ്ടായ തുടര്‍ച്ചയായ മഴയും വെള്ളപ്പൊക്കവും കാരണം ജൂലൈ 28 ന് നിര്‍ത്തിവച്ച ഫുജൈറയിലേക്കും കല്‍ബയിലേക്കുമുള്ള യാത്രാ ഗതാഗതമാണ് ഷാര്‍ജ ഇപ്പോള്‍ പുനഃസ്ഥാപിച്ചത്. ഷാര്‍ജയിലെ റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വ്യാഴാഴ്ച കിഴക്കന്‍ മേഖലകളിലേക്കുള്ള യാത്രാ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.
വെള്ളം ഇറങ്ങിയതിനാല്‍, ഈ പറഞ്ഞ റോഡുകളിലേക്കുള്ള ഇന്റര്‍സിറ്റി ബസുകള്‍ – 611 ലൈന്‍ (ഷാര്‍ജ-ഫുജൈറ-കല്‍ബ) വഴി ഫുജൈറയിലേക്കും കല്‍ബയിലേക്കും യാത്രക്കാരുടെ ഗതാഗതം പുനരാരംഭിക്കുന്നതായി തിങ്കളാഴ്ച (ഓഗസ്റ്റ് 1) അധികൃതര്‍ അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/LVHXXqKcAenIN4hOSDtvDO
എന്നാല്‍ 116 ഷാര്‍ജ-ഫുജൈറ-ഖോര്‍ഫക്കാന്‍ ലൈന്‍ വഴി ഖോര്‍ഫക്കാന്‍ വരെയുള്ള സര്‍വീസ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
ഫുജൈറയിലെ ഒരു പ്രധാന റോഡും രണ്ട് ദിവസത്തേക്ക് അടച്ചിട്ടതിന് ശേഷം വീണ്ടും തുറന്നു. ഫുജൈറ-ഖിദ്ഫ റിംഗ് റോഡ് വീണ്ടും തുറക്കുന്നതായി ആഭ്യന്തര മന്ത്രാലയം (Ministry of Home Affairs) ഞായറാഴ്ച പ്രഖ്യാപിച്ചു. അല്‍ ഖുറൈയ്യ മേഖലയിലേക്കുള്ള പ്രധാന റോഡ്, നേരത്തെ അടച്ച അതേ സമയം തന്നെ ഇരുവശത്തേക്കും അടച്ചിട്ടിരിക്കുകയാണ്.
കഴിഞ്ഞയാഴ്ച യുഎഇയില്‍ കനത്ത മഴയും പല പ്രദേശങ്ങളിലും വെള്ളപ്പൊക്കവും ഉണ്ടായി, രാജ്യം റെക്കോര്‍ഡ് മഴയ്ക്ക് സാക്ഷ്യം വഹിച്ചു. രാജ്യത്തിന്റെ വടക്കന്‍, കിഴക്കന്‍ എമിറേറ്റുകളില്‍, ഇടതടവില്ലാതെ പെയ്ത മഴ അടിസ്ഥാന സൗകര്യങ്ങളില്‍ നാശം വിതച്ചു, താമസക്കാരെ ഒറ്റപ്പെടുത്തുകയും സ്വത്തുക്കള്‍ നശിപ്പിക്കുകയും ചെയ്തു. 27 വര്‍ഷത്തിനിടയില്‍ രാജ്യം കണ്ട ഏറ്റവും ഉയര്‍ന്ന മഴ കൂടുതല്‍ ബാധിച്ചത് ഫുജൈറയെയാണ്.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.