dubai population increase
Posted By Editor Posted On

dubai population increase: ജനസംഖ്യയില്‍ മുന്നില്‍, തൊഴിലില്ലായ്മയില്‍ പിന്നില്‍; ദുബായിലെ ജനസംഖ്യ വര്‍ധിക്കുന്നു

ദുബായ് : ദുബായിലെ ജനസംഖ്യ വര്‍ധിക്കുന്നു (dubai population increase). 33 ലക്ഷമായാണ് എമിറേറ്റിലെ ജനസംഖ്യ വര്‍ധിച്ചത്. 1950ല്‍ ജനസംഖ്യ വെറും 20,000 ആയിരുന്നെങ്കില്‍ 70 വര്‍ഷം കൊണ്ട് 165 മടങ്ങാണ് വര്‍ധിച്ചത്. 2040 ആകുമ്പോഴേക്കും ജനസംഖ്യ 58 ലക്ഷമാകുമെന്നും പ്രതീക്ഷിക്കുന്നു.
ദുബായ് അര്‍ബന്‍ മാസ്റ്റര്‍ പ്ലാനിന്റെ വിലയിരുത്തലില്‍ 2040 ആകുമ്പോഴേക്കും പകല്‍ സമയത്തെ ജനസംഖ്യ 78 ലക്ഷമാകും. വിവിധ എമിറേറ്റുകളില്‍ താമസിച്ചു ദുബായില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം കണക്കിലെടുക്കുമ്പോഴാണ് പകല്‍ നേരത്തെ ഈ വര്‍ധനയുണ്ടാവുക. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/LVHXXqKcAenIN4hOSDtvDO
കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഒരുലക്ഷം പേരുടെ വര്‍ധനയുണ്ടായി. കോവിഡിനെ തുടര്‍ന്ന് നാട്ടിലേക്കു മടങ്ങിയ പലരും തിരികെ എത്തിയതോടെയാണ് ജനസംഖ്യാ വര്‍ധനയില്‍ കുതിച്ചു ചാട്ടം ഉണ്ടായത്. ജനസംഖ്യാ വര്‍ധനയുണ്ടെങ്കിലും തൊഴിലില്ലായ്മ നിരക്ക്( Unemployment rate) 0.5 ശതമാനം മാത്രമാണെന്നും ദുബായ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ അറിയിച്ചു.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.