traffic awareness campaign
Posted By Editor Posted On

traffic awareness campaign: യുഎഇ: കഴിഞ്ഞ വേനല്‍ക്കാലത്ത് ടയര്‍ സംബന്ധമായുണ്ടായ റോഡപകടങ്ങളില്‍ 81 പേര്‍ മരിച്ചുവെന്ന് അധികൃതര്‍

കഴിഞ്ഞ വര്‍ഷത്തെ വേനല്‍ക്കാലത്ത് യുഎഇ ടയര്‍ സംബന്ധമായ അപകടങ്ങളില്‍ 81 പേര്‍ മരിക്കുകയും 943 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ് 1 തിങ്കളാഴ്ച നടന്ന ”അപകടങ്ങളില്ലാത്ത ഒരു വേനല്‍” ബോധവല്‍ക്കരണ കാമ്പെയ്നിനിടെയാണ് ( traffic awareness campaign) (ആഭ്യന്തര മന്ത്രാലയം (MoI) കണക്കുകള്‍ പുറത്തുവിട്ടു. അനുയോജ്യമല്ലാത്ത ടയറുകള്‍ ഉപയോഗിച്ച് വാഹനമോടിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് വാഹനമോടിക്കുന്നവരെ ബോധവത്കരിക്കാനും റോഡ് സുരക്ഷ മെച്ചപ്പെടുത്താനും ഉദ്ദേശിച്ചുള്ള കാമ്പയിന്‍ സെപ്റ്റംബര്‍ 1 വരെ നീണ്ടുനില്‍ക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/LVHXXqKcAenIN4hOSDtvDO
ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍, MOI യിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക് കോര്‍ഡിനേഷനും രാജ്യത്തുടനീളമുള്ള എല്ലാ ലോക്കല്‍ ട്രാഫിക്, പട്രോളിംഗ് വകുപ്പുകളും ഏകോപിപ്പിച്ചാണ് ബോധവല്‍ക്കരണ കാമ്പയിന്‍ നടപ്പിലാക്കുന്നത്. മരണങ്ങള്‍, പരിക്കുകള്‍, ഭൗതികവും ധാര്‍മ്മികവുമായ നാശനഷ്ടങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ട്രാഫിക് അപകടങ്ങളുടെ നെഗറ്റീവ് ഇഫക്റ്റുകളെ കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിച്ചുകൊണ്ട് റോഡ് സുരക്ഷയുടെ ഉയര്‍ന്ന തലങ്ങള്‍ കൈവരിക്കാന്‍ ഇത് ലക്ഷ്യമിടുന്നു.
ഡ്രൈവര്‍മാരോട് തങ്ങളുടെ ടയറുകള്‍ സുരക്ഷിതവും കേടുപാടുകള്‍ സംഭവിക്കാത്തതുമാണെന്ന് ഉറപ്പാക്കാന്‍ പരിശോധിക്കണമെന്നും വേനല്‍ക്കാലത്ത് ഉയര്‍ന്ന താപനില മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ വാഹനങ്ങളുടെ പതിവ് അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. കേടായതോ പഴകിയതോ ആയ ടയറുകള്‍ ഉപയോഗിച്ച് വാഹനമോടിച്ചാല്‍ 500 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും നല്‍കും. കൂടാതെ വാഹനം ഒരാഴ്ചത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.