social media viral video
Posted By Editor Posted On

social media viral video: റോഡിലെ തടസ്സം മാറ്റിയ ഡെലിവറി ബോയിയെ അഭിനന്ദിച്ച് ദുബായ് കിരീടാവകാശി

ദുബായ്: നഗരത്തിലെ പ്രധാന റോഡിലുണ്ടായ തടസ്സം മാറ്റിയ ഡെലിവറി ബോയിയെ അഭിനന്ദിച്ച് ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍. ദുബായ് നഗരത്തിലെ ഒരു ജങ്ഷനിലെ റോഡില്‍ രണ്ടു വലിയ സിമന്റ്കട്ടകള്‍ വീണുകിടക്കുന്നു. ട്രാഫിക് സിഗ്‌നല്‍ ചുവപ്പു കത്തിയപ്പോള്‍ ഒരു ഭാഗത്തുനിന്ന് ഹെല്‍മറ്റ് ധരിച്ച ഒരു ഡെലിവറി ബോയ് ബൈക്കില്‍ നിന്നിറങ്ങി രണ്ടു കട്ടകളും എടുത്തുമാറ്റി. വലിയ അപകടങ്ങള്‍ക്കുവരെ കാരണമായേക്കാവുന്ന തടസ്സം മാറ്റിയ വിഡിയോ തൊട്ടപ്പുറത്ത് കാറില്‍ ഒരാള്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഇങ്ങനെയാണ് സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വൈറലായ ആ വിഡിയോ (social media viral video) പിറന്നത്.

പലരും പങ്കുവെച്ച ആ വിഡിയോ ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ ശ്രദ്ധയിലെത്തിയത് ഞായറാഴ്ചയാണ്. ദുബായ് നഗരത്തില്‍ ലാഭേച്ഛയില്ലാതെ ചെയ്ത സേവനത്തിന് അഭിനന്ദിക്കണമെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/LVHXXqKcAenIN4hOSDtvDO ഡെലിവറി ബോയ്‌യെ കണ്ടെത്താന്‍ സഹായിക്കണമെന്ന ആവശ്യത്തിന് മണിക്കൂറിനകം ഉത്തരം കിട്ടി. പാകിസ്താന്‍ സ്വദേശിയായ അബ്ദുല്‍ ഗഫൂറായിരുന്നു ഇത്. ആളെ തിരിച്ചറിഞ്ഞതോടെ ‘ആ നല്ല മനുഷ്യനെ കണ്ടെത്തി, നന്ദി അബ്ദുല്‍ ഗഫൂര്‍, നിങ്ങള്‍ ദയാലുവായ ഒരാളാണ്. നമ്മള്‍ ഉടന്‍ കാണും!’ എന്ന കുറിപ്പോടെ ചിത്രസഹിതം ശൈഖ് ഹംദാന്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടു. അല്‍പസമയത്തിനു ശേഷം അദ്ദേഹം അബ്ദുല്‍ ഗഫൂറിനെ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും നന്ദിയറിയിക്കുകയും ചെയ്തു.

പ്രത്യേകിച്ച് എന്തെങ്കിലും ഉദ്ദേശ്യത്തോടെ ചെയ്ത പ്രവൃത്തിയല്ലെന്നും തന്നെപ്പോലെ ബൈക്കില്‍ സഞ്ചരിക്കുന്ന ആര്‍ക്കെങ്കിലും അപകടം സംഭവിച്ചാലോ എന്ന് ഓര്‍ത്താണ് തടസ്സം മാറ്റിയതെന്നും അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. എന്നാല്‍ ‘ഹലോ, ഇത് ശൈഖ് ഹംദാന്‍’ എന്നുതുടങ്ങുന്ന ഫോണ്‍ വിളി അവിശ്വസനീയമായി തോന്നിയെന്ന് അബ്ദുല്‍ ഗഫൂര്‍ വ്യക്തമാക്കി. രാജ്യത്തിന് പുറത്താണിപ്പോഴെന്നും തിരിച്ചെത്തിയാല്‍ നേരിട്ട് കാണാമെന്നും ശൈഖ് ഹംദാന്‍ പറഞ്ഞതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.