expat employee
Posted By Editor Posted On

expat employee: യുഎഇ: കാര്‍ പ്രളയത്തില്‍ മുങ്ങി, പ്രതിസന്ധിയിലായ പ്രവാസി മലയാളികള്‍ക്ക് തുണയായി സ്വദേശി കുടുംബം

അജ്മാന്‍: കാര്‍ പ്രളയത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ പ്രവാസി മലയാളികള്‍ക്ക് (expat employee) തുണയായി സ്വദേശി കുടുംബം. ഫുജൈറയിലെ എമിറേറ്റ്‌സ് ഹെല്‍ത്ത് സര്‍വിസസില്‍ ജോലിചെയ്യുന്ന കോഴിക്കോട് ചീക്കിലോട് കൊളത്തൂര്‍ സ്വദേശി ഷൗഫീദ് പുതുക്കുടിയും കൂടെ ജോലിചെയ്യുന്നയാളുമാണ് പ്രളയത്തില്‍ കുടുങ്ങിയത്. മഴയുടെ കുത്തൊഴുക്കില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് വഴിയിലകപ്പെട്ട മലയാളികള്‍ക്ക് തണലാകുകയായിരുന്നു സ്വദേശി കുടുംബം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/LVHXXqKcAenIN4hOSDtvDO മരണത്തെ മുഖാമുഖം കണ്ട ഇവര്‍ക്ക് സംഭവസ്ഥലത്തിനു സമീപത്തുണ്ടായിരുന്ന സ്വദേശി കുടുംബത്തിന്റെ അകമഴിഞ്ഞ സഹായം രക്ഷക്കെത്തുകയായിരുന്നു.
ഫുജൈറ ബീച്ചിലെ മോട്ടല്‍ റൗണ്ട് എബൌട്ടിലെ തന്റെ താമസ സ്ഥലത്തേക്കുള്ള യാത്രയിലായിരുന്നു ഷൗഫീദ്. സകംകം എന്ന സ്ഥലത്ത് ജെംസ് സ്‌കൂള്‍ പിന്നിട്ട് ഹയര്‍ കോളജ് ഓഫ് ടെക്‌നോളജിക്കു സമീപത്തെത്തിയപ്പോള്‍ എതിര്‍ദിശയിലെ റോഡില്‍ മാത്രം നിറഞ്ഞിരുന്ന വെള്ളം ഡിവൈഡര്‍ തകര്‍ന്നതിനെ തുടര്‍ന്ന് കുത്തി ഒഴുകിവന്നു. പരിസരമാകെ വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് വാഹനം മുന്നോട്ടെടുക്കാനോ മറ്റോ കഴിയാതെ പ്രയാസത്തിലായി. കാറിന്റെ ഡോര്‍ തുറന്ന് പുറത്തിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ അത് ലോക്കായ അവസ്ഥയിലായിരുന്നു. കാറിന്റെ ഗ്ലാസ് താഴ്ത്തി പുറത്തേക്ക് കൈയിട്ട് തുറക്കാന്‍ നടത്തിയ ശ്രമം വിജയിച്ചു.
വാഹനത്തില്‍ ആകെ വെള്ളം കയറിയതോടെ ഇവരുടെ ഫോണും കേടായി. ഇതേ തുടര്‍ന്ന് നെഞ്ചോളം ഉയര്‍ന്നുനില്‍ക്കുന്ന വെള്ളത്തിലൂടെ ഒഴുകി നീങ്ങി ഏറ്റവും അടുത്തു കണ്ട വീടിന്റെ ഗേറ്റില്‍ പോയി സഹായം തേടി. വീടിന്റെ മുകളില്‍നിന്നും പുറത്തെ അവസ്ഥ കണ്ട സ്വദേശി കുടുംബം ഉടന്‍തന്നെ വീടിന്റെ ഗേറ്റ് തുറന്ന് ഇവരെ അകത്തേക്ക് പ്രവേശിപ്പിച്ചു. ആ വീട്ടില്‍ താമസിക്കാനുള്ള സൗകര്യവും ഭക്ഷണവുംകൂടി ഒരുക്കിനല്‍കി ഈ സ്വദേശി കുടുംബം. വെള്ളം ഇറങ്ങിയതിനെ തുടര്‍ന്ന് പിറ്റേ ദിവസം രാവിലെ എട്ടു മണിയോടുകൂടി വീട്ടിലേക്കു മടങ്ങി.
ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതിസന്ധിയിലാണ് ഞങ്ങള്‍ അകപ്പെട്ടത്. ഞങ്ങള്‍ ആ വീടിന്റെ ഗേറ്റിന് അകത്തേക്കു കയറിയ ഉടനെതന്നെ വെള്ളത്തിന്റെ ശക്തമായ ഒഴുക്കില്‍ ഗേറ്റ് മറിഞ്ഞുവീണിരുന്നു. എന്നിട്ടു പോലും കൂടപ്പിറപ്പുകളെപ്പോലെ ഞങ്ങളെ പരിചരിച്ച സ്വദേശി കുടുംബത്തിന് ഈ പ്രവാസികള്‍ നന്ദി പറയുന്നു.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.