dubai municipality
Posted By Editor Posted On

dubai municipality: നാലു പുതിയ സംവിധാനങ്ങളൊരുക്കി ദുബായ് മുനിസിപ്പാലിറ്റി

ദുബായ്: നാലു പുതിയ സംവിധാനങ്ങളൊരുക്കി ദുബായ് മുനിസിപ്പാലിറ്റി(dubai municipality) . പരിസ്ഥിതി സംരക്ഷണം, സൗകര്യങ്ങള്‍ ലഭ്യമാക്കല്‍, കെട്ടിട ലൈസന്‍സ്, മാലിന്യ സംസ്‌കരണം എന്നിവയില്‍ നാലു പുതിയ സംവിധാനങ്ങളൊരുക്കി ദുബായ് മുനിസിപ്പാലിറ്റിയുടെ ഘടന പുനഃക്രമീകരിച്ചു. സ്വകാര്യ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ പോലെ ഉയര്‍ന്ന നിലവാരത്തില്‍ സേവനം നല്‍കുന്നതിനുള്ള സ്ഥാപനമായി മുനിസിപ്പാലിറ്റിയെ മാറ്റിയെടുക്കുന്നതിന്റെ ഭാഗമായാണ് പുനഃക്രമീകരണം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/LVHXXqKcAenIN4hOSDtvDO
അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 21,520 കോടി രൂപയുടെ സാമ്പത്തിക അവസരങ്ങള്‍ പുതിയ സ്ഥാപനങ്ങള്‍ വഴിയുണ്ടാകും. പദ്ധതികളുടെ നടത്തിപ്പ് ചെലവ് 10 ശതമാനം കുറയ്ക്കാനും ഗുണമേന്മയില്‍ 20 ശതമാനം വളര്‍ച്ചയുണ്ടാക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു. സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാനും പങ്കാളിത്തം വര്‍ധിപ്പിക്കാനും മികച്ച ജീവിത സൗകര്യങ്ങള്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ 4 സ്ഥാപനങ്ങളെന്നു കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അറിയിച്ചു.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.