hatta used book fair
Posted By Editor Posted On

hatta used book fair: യുഎഇ: ബുക്ക് ഫെയര്‍ നാളെ ആരംഭിക്കുന്നു; 2 ദിര്‍ഹത്തിന് പുസ്തകങ്ങള്‍ സ്വന്തമാക്കാം

ദുബായിലെ ഹത്ത യൂസ്ഡ്-ബുക്ക് ഫെയര്‍ (hatta used book fair) നാളെ ആരംഭിക്കും. ദുബായ് പബ്ലിക് ലൈബ്രറി (ഡിപിഎല്‍) സമ്മര്‍ ക്യാമ്പിന്റെ ഭാഗമായി ദുബായ് കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്സ് അതോറിറ്റിയാണ് (ദുബായ് കള്‍ച്ചര്‍) ബുക്ക് ഫെയര്‍ ഉദ്ഘാടനം ചെയ്യുന്നത്. ഓഗസ്റ്റ് 28 ന് ഫെയര്‍ അവസാനിക്കും.
ഈ വര്‍ഷത്തെ പരിപാടിയുടെ ഭാഗമായി, സമ്മര്‍ ക്യാമ്പ് അഞ്ച് മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളെ നൂതനമായ പ്രവര്‍ത്തനങ്ങളിലൂടെ സര്‍ഗ്ഗാത്മകതയുടെയും വിനോദത്തിന്റെയും അസാധാരണമായ യാത്രയിലേക്ക് കൊണ്ടുപോകും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/LVHXXqKcAenIN4hOSDtvDO
ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങളോടൊപ്പം ‘ഹത്ത യൂസ്ഡ്-ബുക്ക് ഫെയറിന്റെ’ ആദ്യ പതിപ്പും ഉണ്ടായിരിക്കും. അതിനാല്‍ 2 ദിര്‍ഹത്തിനും 10 ദിര്‍ഹത്തിനും ഇടയിലുള്ള നാമമാത്രമായ വിലയില്‍ വിപുല ശ്രേണിയിലുള്ള പുസ്തകങ്ങള്‍ (Wide range of books) വാങ്ങാം. കുട്ടികളുടെ കഥകള്‍, അറബി നോവലുകള്‍, മതഗ്രന്ഥങ്ങള്‍, നിയമം, കവിത, വൈദ്യം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ധനകാര്യം, ചരിത്രം, മറ്റ് തരത്തിലുള്ള അറിവുകള്‍ എന്നിവ ഉള്‍പ്പെടെ 2,588 പുസ്തകങ്ങള്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി പുസ്തകമേളയില്‍ പ്രദര്‍ശിപ്പിക്കുന്നു.
ക്യാമ്പിലെ പ്രവര്‍ത്തനങ്ങളില്‍ എമിറാത്തി ആര്‍ട്ടിസ്റ്റ് ഐഷ അല്‍ഹാംറാണിയുമൊത്തുള്ള ‘പെയിന്റിംഗും സര്‍ഗ്ഗാത്മകതയും’ ശില്‍പശാലയും ‘ടെമ്പിള്‍ ഓഫ് ഡെന്‍ഡൂര്‍’ പോലുള്ള പ്രശസ്തമായ കലാസൃഷ്ടികള്‍ പര്യവേക്ഷണം ചെയ്യാനും ‘കലയിലൂടെയുള്ള യാത്ര’ ശില്‍പശാലയും ഉള്‍പ്പെടുന്നു.
എഴുത്തുകാരായ ബദ്രിയ അല്‍ ഷംസി, നൂറ ഖൂരി, നാദിയ അല്‍ നജ്ജാര്‍, വഫ അല്‍ ഷംസി, അഫ്ര മഹ്മൂദ് എന്നിവരുമായി രസകരമായ വിവിധ ഇന്ററാക്ടീവ് വായനാ സെഷനുകളും നടക്കും. കൂടാതെ കുട്ടികളുടെ ഭാവനകള്‍ അഴിച്ചുവിടാനും അവരുടെ കഴിവുകള്‍ വികസിപ്പിക്കാനും അവരുടെ ഹൃദയങ്ങളില്‍ സന്തോഷം കൊണ്ടുവരാനും അനുവദിക്കുന്ന മറ്റ് നിരവധി പ്രവര്‍ത്തനങ്ങളും ബുക്ക് ഫെയറിന്റെ ഭാഗമായി നടക്കും.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.