uae renovation work
Posted By Editor Posted On

uae renovation work: യുഎഇയില്‍ അന്തരീക്ഷം ശാന്തമായി; കുടുങ്ങി കിടന്നത് 200ലേറെ പേര്‍, അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

ദുബായ്: യുഎഇയില്‍ ഉണ്ടായ കനത്തമഴ അവസാനിച്ചതോടെ അന്തരീക്ഷം ശാന്തമായി. വെള്ളവും ചെളിയും നീക്കുന്നതിനൊപ്പം അണുനശീകരണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു (uae renovation work). റാസല്‍ഖൈമ മലകളിലും താഴ്വരകളിലും കുടുങ്ങിയ 200ല്‍ ഏറെ പേരെ സുരക്ഷാസേന രക്ഷപ്പെടുത്തി. വാദികള്‍ക്കു സമീപമുണ്ടായിരുന്ന വാഹനങ്ങള്‍ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റി. മലയോര മേഖലകളിലേക്ക് ആരെയും കടത്തിവിടുന്നില്ല. ഉപപാതകളിലടക്കം 77ല്‍ ഏറെ പട്രോളിങ് സംഘങ്ങളെ നിയോഗിച്ചതായി പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമി പറഞ്ഞു.
ഗ്രോസറികളടക്കം ഒട്ടേറെ സ്ഥാപനങ്ങള്‍ക്കു ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. ചില റോഡുകള്‍ ഭാഗികമായി തകര്‍ന്നു. റോഡുകളിലും പാര്‍ക്കിങ് മേഖലകളിലും ചെളിയും മണ്ണും അടിഞ്ഞുകൂടി. മലയോര മേഖലകളിലെ റോഡുകളില്‍ ഇടിഞ്ഞുവീണ പാറക്കഷണങ്ങളും മണ്ണും യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കം ചെയ്യുകയാണ്. ടാറിങ് തകര്‍ന്നയിടങ്ങളില്‍ അറ്റകുറ്റപ്പണികള്‍ തുടരുന്നു. പാര്‍പ്പിടങ്ങള്‍ നഷ്ടമായവര്‍ ഹോട്ടലുകളിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലുമാണ് കഴിയുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DK7G1EySkIV7XkNsRle6k1
കഴിഞ്ഞദിവസങ്ങളില്‍ സഹായം തേടി 1,883 വിളികള്‍ എത്തി. പൊതുജനങ്ങള്‍ പൊലീസ് നിര്‍ദേശങ്ങള്‍ പാലിക്കുകയും കഴിയുന്നതും യാത്രകള്‍ ഒഴിവാക്കുകയും വേണം. 2 ദിവസത്തെ കനത്ത മഴയ്ക്കു ശേഷം അന്തരീക്ഷം തെളിഞ്ഞതോടെ വടക്കന്‍ എമിറേറ്റുകളില്‍ ശുചീകരണ ജോലികള്‍(cleaning work) ദ്രുതഗതിയിലാണ്. ദുരിത ബാധിതമേഖലകളില്‍ നിന്ന് എല്ലാവരെയും സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റുകയും ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുകയും ചെയ്തു. രോഗബാധിതര്‍ക്ക് ചികിത്സ ലഭ്യമാക്കി.
ഇനിയുള്ള ദിവസങ്ങളില്‍ മഴ ശക്തമാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന സൂചന. ഇതര ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരും ദുരിതബാധിത മേഖലകളിലുണ്ട്. എമിറേറ്റ്‌സ് റെഡ് ക്രസന്റ് വൊളന്റിയര്‍മാരുടെ(Emirates Red Crescent Volunteers) നേതൃത്വത്തിലും പ്രളയബാധിതര്‍ക്ക് സഹായമെത്തിച്ചു. തകര്‍ന്നതും കേടുപാടു സംഭവിച്ചതുമായ കെട്ടിടങ്ങളില്‍ നവീകരണ ജോലികള്‍ പൂര്‍ത്തിയാക്കി ഉടമകള്‍ക്കു കൈമാറും.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.